കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡി-ലിറ്റ് ബിരുദ ചടങ്ങ് ഷാര്‍ജ ഭരണാധികാരിക്ക് മാത്രമാക്കാന്‍ നിര്‍ദേശം
കൊണ്ടോട്ടി:കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ 26ന് നടത്താനുദ്ദേശിച്ച ഓണററി ഡോക്ടറേറ്റ്(ഡി-ലിറ്റ് ബിരുദം)ചടങ്ങ് ഷാര്‍ജ ഭരണാധികാരിക്ക് മാത്രമായി നടത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. സുരക്ഷയും,പ്രോട്ടോകോളും മുന്‍നിര്‍ത്തിയാണ് വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന സര്‍ക്കാരിനും യൂനിവേഴ്സിറ്റിക്കും കൈമാറിയത്. യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഷാര്‍ജ ഭരണാധികാരിയും എഴുത്തുകാരനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി, നടന് മോഹന്‍ലാല്‍, കായിക താരം പി.ടി ഉഷ എന്നിവര്‍ക്ക് ഡിലിറ്റ് ബിരുദം നല്കാന് തീരുമാനിച്ചിരുന്നു.ഇതിനുളള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശമെത്തിയത്.
ഷാര്‍ജ ഭരണാധികാരിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് യൂനിവേഴ്സിറ്റിയും സംസ്ഥാന സര്‍ക്കാരും നല്കിയ കത്തിനെ തുടര്‍ന്നുളള മറുപടിയിലാണ് സുല്‍ത്താന്റെ സുരക്ഷയും പ്രൊട്ടോക്കോള്‍ മര്യാദയും കാണിച്ച് വിദേശകാര്യ മന്ത്രാലയം ചടങ്ങ് സുല്‍ത്താനു മാത്രമുള്ളതാക്കാന് നിര്‍ദേശം നല്‍കിയത്.
ഇതോടെ 26ന് നടക്കുന്ന ചടങ്ങില്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിക്ക് മാത്രമായി ഡിലിറ്റ് ബിരുദം നല്‍കും.മോഹന്‍ലാലിനും,പി,ടി ഉഷക്കും ഒക്ടോബര്‍ അവസാനത്തിലും ഡി-ലിറ്റ് ബിരുദം നല്കി ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."