ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യം; പരാതി വ്യാജം അന്വേഷണം ആരംഭിച്ചു
ആലുവ: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് ആലുവ സബ് ജയിലില്‍ പ്രത്യേക സൗകര്യമൊരുക്കുന്നുണ്ടെന്ന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് സംശയം. ആലുവ സ്വദേശിയായ ടി.ജെ ഗിരീഷിന്റെ പേരിലാണ് ദിലീപിനെതിരേ ജയില്‍ ഡി.ജി.പിക്ക് പരാതി നല്‍കിയത്.
എന്നാല്‍ തന്റെ പേരും ഒപ്പും വ്യാജമായി പരാതിയില്‍ ഉപയോഗിച്ചെന്ന് കാണിച്ച് ഗിരീഷ് ആലുവ റൂറല്‍ എസ്.പിക്ക് ഇന്നലെ പരാതി നല്‍കി. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയോട് ഇതിന്റെ സത്യാവസ്ഥ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതായി റൂറല്‍ എസ്.പി. പറഞ്ഞു. ദിലീപിന് ആലുവ സബ് ജയിലില്‍ അനധികൃതമായി സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടെന്നും മറ്റുള്ളവര്‍ക്കില്ലാത്ത സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നുമായിരുന്നു പരാതി. ഗിരീഷിന്റെ പേരും ഒപ്പും അച്ഛന്റെ പേരുള്‍പ്പെടെയുള്ള വിലാസവും വച്ചായിരുന്നു പരാതി. എന്നാല്‍ ഫോണ്‍ നമ്പര്‍ ഗിരീഷിന്റെ പിതൃ സഹോദരന്റേതാണ്. അതേ സമയം പ്രശ്‌നം ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമവും അണിയറയില്‍ ശക്തമായി നടക്കുന്നുണ്ടെന്നറിയുന്നു.
ഒരു അഭിഭാഷകന്‍ മുഖേനയാണ് പരാതി ജയില്‍ ഡി.ജി.പിക്ക് അയച്ചത്. അഭിഭാഷന്‍ വ്യാജമായി പേരും ഒപ്പും ഉപയോഗിച്ചെന്ന് കണ്ടെത്തിയാല്‍ ഇയാള്‍ക്കെതിരേ ബാര്‍ കൗണ്‍സിലിലും പരാതി നല്‍കിയേക്കും. അഭിഭാഷകനെ പരാതി നല്‍കാനായി ഉപയോഗിച്ചതാണോയെന്ന് പൊലിസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ സ്വാധീനിച്ചവരെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുക. ദിലീപുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പരാതി നല്‍കാന്‍ ഇടയാക്കിയ സാഹചര്യത്തെ പറ്റിയുമെല്ലാം അറിഞ്ഞ ശേഷമായിരിക്കും പൊലിസ് നടപടിയെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."