ഹിന്ദു-മുസ്‌ലിം കലാപമുണ്ടാക്കാന്‍ ഹൈന്ദവ തീവ്രവാദികള്‍ ശ്രമിക്കുന്നെന്ന് രാഹുല്‍ ഈശ്വര്‍
കൊച്ചി: ഹിന്ദു-മുസ്‌ലിം കലാപമുണ്ടാക്കി ഹിന്ദുക്കളെ ഏകീകരിക്കാനാണ് ഹൈന്ദവ തീവ്രവാദികള്‍ ശ്രമിക്കുന്നതെന്നും ഇസ്‌ലാം സ്വീകരിച്ച ഹാദിയയുടെ അച്ഛനെ കുത്തിപ്പൊക്കുന്നതിന് പിന്നില്‍ ഇവരാണെന്നും രാഹുല്‍ ഈശ്വര്‍.
ഒരു മലയാള വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സംഘ്പരിവാറിനെ ഏറെ പ്രകോപിപ്പിക്കുന്ന വാദങ്ങളുമായി സംഘ്പരിവാര്‍ അനുഭാവിയായി അറിയപ്പെടുന്ന രാഹുല്‍ ഈശ്വര്‍ രംഗത്ത് വന്നിരിക്കുന്നത്.
ഗോരക്ഷകര്‍ സാമൂഹിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നു പറഞ്ഞത് പ്രധാനമന്ത്രിയാണ്. സാമൂഹിക സംഘര്‍ഷമെന്നാല്‍ ഹിന്ദു-മുസ്‌ലിം കലാപം തന്നെയാണ്. കലാപത്തിലൂടെ ഹിന്ദുക്കളെ ഏകീകരിക്കാനാണ് ശ്രമം. രാജ്യത്തെ പള്ളികളുടെയൊക്കെ താഴെ അമ്പലങ്ങളായിരുന്നുവെന്നു പറയുന്നതിനു പിന്നില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷം ഉണ്ടാക്കുക തന്നെയാണ് ലക്ഷ്യമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഹാദിയയുടെ കുടുംബാംഗങ്ങളുടെ വിഡിയോ എടുത്ത കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല എന്നു പൊലിസ് തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ അനുമതിയോടെ എടുത്ത വിഡിയോ തന്റെ കൈയിലുണ്ട്. അതില്‍ അശോകന്‍ ചിരിച്ചുകൊണ്ടാണിരിക്കുന്നത്.
എല്ലാവരുടേയും അഭിമുഖം എടുത്തിട്ടുണ്ട്. ഹാദിയയുടെ അച്ഛനെ തീവ്ര ഹിന്ദുത്വ വാദികള്‍ കുത്തിപ്പൊക്കുകയാണ്. അദ്ദേഹത്തെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് പരാതി കൊടുപ്പിച്ചത്. അവരുടെ ഏറ്റവും വലിയ ദേഷ്യം തട്ടമിട്ട ഹാദിയയുടെ ചിത്രം താന്‍ കൊടുത്തു എന്നതാണ്. അത് മുസ്‌ലിം തീവ്രസ്വരക്കാര്‍ക്കു പ്രചോദനമാകും എന്നാണ് വാദമെന്നും രാഹുല്‍ ഈശ്വര്‍ അഭിമുഖത്തില്‍ പറയുന്നു.
അച്ഛന്‍ അമ്പലത്തില്‍ പോകാറില്ലായിരുന്നല്ലോ, ദൈവ വിശ്വാസിയായിരുന്നില്ലല്ലോ എന്ന് ഹാദിയ ചോദിക്കുന്നത് തന്റെ വിഡിയോയിലുണ്ട്. അച്ഛന് ഇഷ്ടമുള്ള പാത അച്ഛന്‍ തെരഞ്ഞെടുത്തില്ലേയെല്ലും ഹാദിയ ചോദ്യമുയര്‍ത്തുന്നതായി രാഹുല്‍ ഈശ്വര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
''ഇളയരാജയുടെ മകന്‍ മതം മാറിപ്പോയല്ലോ. അദ്ദേഹം പണം വാങ്ങിപ്പോയതല്ലല്ലോ, ലവ് ജിഹാദല്ലല്ലോ എന്നു ഞാന്‍ തീവ്ര ഹിന്ദുത്വക്കാരോട് ചോദിച്ചു...ഹിന്ദു ഐഡന്റിറ്റിയെ ഒന്നിച്ചു നിര്‍ത്താന്‍ നമുക്ക് മുസ്‌ലിം അപരത്വം വേണം, ന്യൂനപക്ഷ അപരത്വം വേണം എന്നാണ്. ആ അപരത്വത്തിന് വാവര് വിഘാതമാണ്.
അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദം വിഘാതമാണ്. ഹിന്ദുക്കളെ ഏകീകരിക്കാനും ഈ ഐഡന്റിറ്റിയെ ഇന്‍വോക്ക് ചെയ്യാനും മുസ്‌ലിംകള്‍ വില്ലന്മാരാണെന്നു ചിത്രീകരിക്കണം. ഈയിടെ ചിലര്‍ പറഞ്ഞു, 2021ല്‍ മലപ്പുറം പ്രത്യേക രാഷ്ട്രമാകും എന്ന്. നിങ്ങള്‍ക്കു വട്ടാണെന്നു ഞാന്‍ പറഞ്ഞു''. 1921നെ ഓര്‍മിപ്പിക്കാനാണ് നൂറു വര്‍ഷം തികയുന്ന 2021നെക്കുറിച്ചു പറയുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."