മയക്കുമരുന്ന് കടത്തിന് കോഴ; ഡ്യുറ്റര്റ്റെയുടെ മകനെ ചോദ്യം ചെയ്തു
മനില: മയക്കുമരുന്ന് കടത്തുകേസുമായി ബന്ധപ്പെട്ട് ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്റ്റെയുടെ മകനെ അന്വേഷണ സമിതി ചോദ്യം ചെയ്തു. ഇളയ മകനായ പോളോയെ സെനറ്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയാണു ചോദ്യം ചെയ്തത്.ചൈനയില്‍നിന്നു കപ്പല്‍ മാര്‍ഗം മയക്കുമരുന്ന് കടത്താനായി പോളോ 125 മില്യന്‍ ഡോളര്‍ കോഴ വാങ്ങിയെന്നാണ് ആരോപണം. ഇതേ കേസില്‍ ഡ്യുറ്റര്റ്റെയുടെ മരുമകനായ മനാസസ് കാര്പിയോവിനെയും ചോദ്യം ചെയ്തു. ഡാവിയോ സിറ്റിയിലെ മേയറാണ് മനാസസ്.
തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പോളോ അന്വേഷണ സമിതിയോടു പറഞ്ഞു. അന്വേഷണ സമിതിയുടെ ചോദ്യങ്ങളില്‍ ഒന്നും മറച്ചുവയ്ക്കരുതെന്നും ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കണമെന്നുമാണു താന്‍ മകനോട് പറഞ്ഞിരുന്നതെന്നും ഡ്യുറ്റര്‍റ്റെ മാധ്യമങ്ങളോടു പറഞ്ഞു. മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മകനോ കുടുംബാംഗങ്ങള്‍ക്കോ പങ്കുള്ളതായി തെളിഞ്ഞാല്‍ രാജിവയ്ക്കാന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."