അഫ്ഗാനിലേക്ക് 3,500 സൈനികരെ കൂടി യു.എസ് അയക്കുന്നു
വാഷിങ്ടണ്‍: അഫ്ഗാനിലെ യു.എസ് സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് യു.എസ്. 3,500 സൈനികരെ കൂടി അഫ്ഗാനിലേക്ക് അയക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും നാവിക ഉദ്യോഗസ്ഥരുടെ സംയുക്ത തലവന്‍ ജോസഫ് ഡണ്‍ഫോര്‍ഡും കോണ്‍ഗ്രസ് അംഗങ്ങളുമായി സൈനിക വര്‍ധനവിനെ സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് അധികൃതര്‍ പറഞ്ഞു.
താലിബാന് സാന്നിധ്യം അഫ്ഗാനില്‍നിന്നു സമ്പൂര്‍ണമായും ഇല്ലായ്മ ചെയ്യുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ സൈന്യത്തെ അഫ്ഗാനിലേക്ക് അയക്കുന്ന കാര്യം മാറ്റിസ് നേരത്തെ പറഞ്ഞിരുന്നെങ്കിലും കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. പുതിയ സൈനികര്‍ കൂടി എത്തുന്നതോടെ അഫ്ഗാനിലെ യു.എസ് സൈനികരുടെ എണ്ണം 14,500 ആകും.
2011ല്‍ ഒരു ലക്ഷത്തില്‍പരം യു.എസ് സൈനികര്‍ അഫ്ഗാനിലുണ്ടായിരുന്നെങ്കിലും ആഭ്യന്തര സമ്മര്‍ദത്തെ തുടര്‍ന്ന് സൈനികരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."