മ്യാന്മറിന് ആയുധ-സൈനിക സഹായങ്ങളുമായി ഇസ്റാഈല്‍
തെല്‍അവീവ്: റോഹിംഗ്യന്‍ മുസ്ലിംകള്ക്കെതിരായ സൈനിക അതിക്രമത്തിനെതിരേ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനെ മ്യാന്മറിന് ആയുധം സഹായവുമായി ഇസ്റാഈല്‍. മ്യാന്മറിനുള്ള സൈനിക-ആയുധ സഹായത്തില്‍നിന്നു പിന്മാറില്ലെന്ന് ഇസ്റാഈല്‍ അറിയിച്ചിരിക്കുകയാണ്.
ഇസ്റാഈലി സൈനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മ്യാന്മര് പ്രത്യേക സുരക്ഷാ വിഭാഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത് ഇപ്പോഴും തുടരുകയാണെന്ന് മനുഷ്യാവകാശ സമിതി പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 100ലേറെ സൈനിക ടാങ്കുകളും ആയുധങ്ങളും ജലാതിര്‍ത്തികളില്‍ സൈന്യത്തിന് ഉപയോഗിക്കാവുന്ന ബോട്ടുകളും ഇസ്റാഈല്‍ മ്യാന്മറിനു കൈമാറിയിട്ടുണ്ട്.
അതേസമയം, യൂറോപ്യന്‍ യൂനിയനും അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങളും മ്യാന്മറിന് ആയുധം കൈമാറുന്നതിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരതലത്തില്‍ സൈന്യം പൗരന്മാര്ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ ആയുധങ്ങള്‍ വില്‍ക്കുന്നതാണ് അമേരിക്ക വിലക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."