കക്കാടംപൊയിലില്‍ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
തിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിലില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്ക്കിന് സമീപത്തു വച്ച് നാലു യുവാക്കളെ സംഘം ചേര്‍ന്നു മര്‍ദിച്ച സംഭവത്തില്‍ അഞ്ചു പേര് അറസ്റ്റിലായി.
കക്കാടംപൊയില്‍ സ്വദേശികളായ ഷിനു പാറക്കല്‍, റിനോ ആന്റണി അരിയനാല്, മാത്യു പോള്‍ തരണിയില്‍, ഷിജു തലച്ചിറ, റോഷിത്ത് പാറപ്പുറത്ത് എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
കൊടിയത്തൂര്‍ സ്വദേശികളായ ഷെറിന് അഹമ്മദ് വടക്കുംവീട്ടില്‍, ഷഹദ് അബ്ദുറഹ്മാന് ചാലക്കല്‍, ഷാനു ജസീം കമ്പളത്ത്, മുഹമ്മദ് അല്‍ത്താഫ് പറക്കുഴി എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം പാര്‍ക്കിനു സമീപത്ത് വച്ച് മര്‍ദനമേറ്റത്. പാര്‍ക്കിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാരോപിച്ചായിരുന്നു അക്രമം. സംഭവത്തില്‍ ഷാനു ജസീമിന്റെ മൂക്കിനു സാരമായി പരുക്കേറ്റിരുന്നു.
തിരുവമ്പാടി പൊലിസിന്റെ സാന്നിധ്യത്തിലാണ് മര്‍ദിച്ചതെന്നും സ്ഥലത്തുള്ള പൊലിസുകാര്‍ മദ്യലഹരിയിലായിരുന്നെന്നും അക്രമത്തിനിരയായവരുടെ മൊഴിയുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."