ബിരുദധാരികള്‍ക്ക് സ്റ്റൈപ്പന്റോടെ പഠനാവസരം
കോഴിക്കോട്: സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (ക്രെസ്റ്റ് ) പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി-ഒ.ബി.സി വിഭാഗങ്ങളിലെ ബിരുദധാരികളില്‍നിന്ന് അഞ്ചുമാസത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷനല്‍ ഡവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന പ്രായപരിധി: 2017 ഒക്‌ടോബര്‍ ഒന്നിന് 28 വയസ്.
കോഴ്‌സിനു പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഇന്ത്യക്കകത്തും പുറത്തുമുള്ള വിദഗ്ധരുമായും ഗവേഷകരുമായും ഇടപഴകാന്‍ അവസരമുണ്ടാകും.
പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വയസ്, സമുദായം, ബിരുദം-മാസ്റ്റേഴ്‌സ് ബിരുദം, മാര്‍ക്‌ലിസ്റ്റിന്റെ കോപ്പി എന്നിവ സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ക്രെസ്റ്റ്, ചേവായൂര്‍, കോഴിക്കോട്, 673017 വിലാസത്തില്‍ അപേക്ഷ അയക്കണം. അവസാന തിയതി ഒക്‌ടോബര്‍ 16. അപേക്ഷകള്‍ ംംം.രൃലേെ.മര.ശി- ല്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഇ-മെയില്‍: രൃലേെ.രമഹശരൗ@േഴാമശഹ.രീാ ഫോണ്‍: 0495 2355342, 2351496.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."