എം.എ സലാമിന് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ഗൂഡല്ലൂര്‍: ഒരു വ്യാഴവട്ടക്കാലം ജില്ലയിലെ മത സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിസ്തുല സേവനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിം ലീഗ് തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എം.എ സലാം റാവുത്തര്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി.
മത-സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ (സമസ്ത), ഡി.എം.കെ ജില്ലാ സെക്രട്ടറി എം മുബാറക്, മുന്‍ മന്ത്രി രാമചന്ദ്രന്‍, ആര്‍ മില്ലര്‍, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി, യതീംഖാന സെക്രട്ടറി അബ്ദുല്‍ബാരി ഹാജി, ശബീര്‍ സുല്‍ത്താന്‍ ബത്തേരി, ഐ.എന്‍.ടി.യു.സി നേതാവ് മുഹമ്മദ് ഹാജി റാക്കോട്, സി.പി.എം സെക്രട്ടറി വാസു, മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അക്ബറലി മേട്ടുപാളയം, അഡ്വ. കോശി ബേബി(കോണ്‍ഗ്രസ്), പാണ്ഡ്യരാജ് (ഡി.എം.കെ), തൊമ്മി (വ്യാപാരി വ്യവസായി സംഘം), ടി മുഹമ്മദ്, വസതി സന്ദര്‍ശിച്ചു.
ഗൂഡല്ലൂര്‍ താലൂക്ക് മുസ്‌ലിം യതീംഖാനയില്‍ പൊതു ദര്‍ശനത്തിന് ശേഷം സമസ്ത ജില്ലാ പ്രസിഡന്റ് ഒ.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
മൃതദേഹം ഗൂഡല്ലൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. പരേതനോടുള്ള ആദരസൂചകമായി രാവിലെ ഒന്‍പത് മുതല്‍ പതിനൊന്ന് വരെ ഗൂഡല്ലൂരില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. ടൗണ്‍ മഹല്ല് പരിധിയിലെ സമസ്തയുടെ മദ്‌റസകളില്‍ പ്രാര്‍ഥനാ ദിനമായി ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."