HOME
DETAILS
MAL
വള്ളിക്കുന്നില്‍ 45 ഏക്കറില്‍ ജൈവകൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
backup
August 11 2016 | 21:08 PM
വള്ളിക്കുന്ന്: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, വള്ളിക്കുന്ന് പഞ്ചായത്ത്, വള്ളിക്കുന്ന് കൃഷിഭവന്, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ നേതൃത്തത്തില്‍ നടപ്പിലാക്കുന്ന ജൈവ കൃഷിയുടെ ഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിര്‍വഹിച്ചു. വള്ളിക്കുന്ന് കൊടക്കാട് കിഴക്കുംമ്പാടത്തെ 45 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി.
വാഴ, പച്ചക്കറികള്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനായി. നിസാര്‍ കുന്നുമ്മല്‍, വി.എന്‍ ശോഭന, വി. സംഗീത, കെ. അബ്ദുല്‍ കലാം മാസ്റ്റര്‍, എ.കെ അബ്ദുറഹിമാന്, ബക്കര്‍ ചെര്ന്നൂര്, കെ.എം.പി ഹൈറുന്നിസ, ടി. പ്രഭാകരന്, കെ. ബിന്ദു, ഇ. ദാസന്, സുഹറ ചോളക്കകത്ത്, ലക്ഷ്മി ഒടുക്കത്തില്‍, ഫസീല ബീഗം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."