നോട്ട് നിരോധനം കള്ളപ്പണം വെളിവാക്കിയില്ല, പകരം റിസര്‍വ് ബാങ്കിന് അധിക ബാധ്യതയുണ്ടാക്കി -രഘുറാം രാജന്‍
ന്യൂഡല്‍ഹി: ഏറെ ഉദ്‌ഘോഷിക്കപ്പെട്ട നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണം പുറത്തു കൊണ്ടു വന്നിട്ടില്ലെന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണറും സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജന്‍. ദേശീയ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. പകരം നിരോധനം റിസര്‍വ് ബാങ്കിന് പലിശയിനത്തില്‍ അധികബാധ്യത വരുത്തുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെ കയ്യിലാണ് പണമുള്ളതെന്ന വിവരത്തിനപ്പുറം നിരോധനം കൊണ്ട് യാതൊരു മെച്ചവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നോട്ട് നിരോധനത്തെ തുടര്‍ന്ന് അനിയന്ത്രിയമായ അളവിലാണ് പണം ബാങ്കിങ് മേഖലയിലേക്ക് തിരികെയെത്തിയത്. അങ്ങനെ റിവേഴ്‌സ് റിപ്പോ ഇനത്തില്‍ പതിനായിരത്തിലധികം കോടിയാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കേണ്ടി വരുന്നത്. രഘുറാം പറഞ്ഞു. കള്ളപ്പണം കൈവശം വച്ചിരുന്നവര്‍ക്ക് പണം നിയമവിധേയമാക്കാനും അതിന് പലിശ ലഭിക്കാനുമുള്ള അവസരം സൃഷ്ടിക്കപ്പെട്ടു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടാതെ ആളുകളുടെ കൈവശമിരുന്ന പണത്തിന് പലിശ ലഭിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ അത് നിയമവിധേയമാവുകയും ബാങ്കുകളില്‍ എത്തുകയും ചെയ്തതോടെ പണത്തിന് പലിശ ലഭിച്ചു തുടങ്ങി. ഇത് 24000 കോടിയുടെ അധികബാധ്യത ഒരു വര്‍ഷമുണ്ടാക്കിയേക്കുമെന്നും രഘുറാം രാജന്‍ സൂചിപ്പിച്ചു.
കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയത്. 15.46 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് നിരോധിച്ചത്. നിരോധിക്കപ്പെട്ട ഉയര്‍ന്നമൂല്യമുള്ള നോട്ടുകളില്‍ 99 ശതമാനം തിരികെയെത്തിയതായി റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തസ്തികയില്‍ നിന്ന് കലാവധി അവസാനിച്ച ശേഷം പിരിഞ്ഞതാണെന്നും താന്‍ രാജ് വെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."