പാനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി മര്‍ദിച്ചു
പാനൂര്‍: സെന്‍ട്രല്‍ എലാങ്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടാക്രമിച്ചു. ഒരാള്‍ക്ക് പരുക്ക്. പാറക്ക്താഴെ വാസുവിന്റെ വീടാണ് ബുധനാഴ്ച രാത്രി ഒന്‍പതരയോടെ ആക്രമിച്ചത്. പിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് വാസു ആരോപിച്ചു. ആര്.എസ്.എസ് കാര്യവാഹകിനെ വാസുവിന്റെ മകനും ബന്ധുക്കളായ രണ്ടുപേരും ചേര്‍ന്ന് മര്ദിച്ചുവെന്നാരോപിച്ചാണത്രെ ആര്.എസ്.എസ് സംഘം വീട്ടിലെത്തിയത്. അക്രമികള്‍ വാതില്‍ തകര്‍ക്കുകയും വാസുവിനെ മര്‍ദിക്കുകയും ചെയ്തു.
മര്‍ദനമേറ്റ വാസു (58)വിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനം തടയാന്‍ ചെന്ന സ്ത്രീകളടക്കമുള്ള ഏതാനും പേര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്.
വാസുവിന്റെ വീട്ടുപറമ്പില്‍ കണ്ടെത്തിയ മദ്യക്കുപ്പിയെ ചൊല്ലി ഇന്നലെ രാത്രി എട്ടുമണിയോടെ ആര്.എസ്.എസ് പ്രവര്‍ത്തകരുമായി വാസുവിന്റെ മകനും ബന്ധുക്കളുമടങ്ങുന്ന സംഘം വാക്കേറ്റമുണ്ടായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം സംഘടിതരായ ആര്.എസ്.എസുകാര്‍ വാസുവിന്റെ വീട്ടിലെത്തുകയായിരുന്നു. സ്ഥലത്തെത്തിയ പാനൂര്‍ പൊലിസ് അക്രമസാധ്യത മനസിലാക്കി മകനെയും ബന്ധുക്കളായ രണ്ടുപേരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഈ മാസം 15ന് വാസുവിന്റെ മകന്റെ കല്യാണമായതിനാല്‍ ബന്ധുക്കളടക്കം ഏതാനും പേര് വീട്ടിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."