ഭൂമി വിട്ടുനല്‍കിയവര്‍ കിയാല്‍ ഓഫിസ് ഉപരോധിച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണത്തിനാവശ്യമായി വീടും സ്ഥലവും വിട്ടുകൊടുത്തവര്‍ക്ക് വാഗ്ദാനം നല്കിയ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങള്‍ കിയാല്‍ ഓഫിസ് ഉപരോധിച്ചു. കിയാലിന്റെ മുഴുവന്‍ ഒഴിവുകളും പുറപ്പെടുവിച്ച് വീട് നല്കിയ മുഴുവന്‍ പേര്‍ക്കും ജോലി നല്‍കുക, ഉദ്യോഗാര്‍ഥികളെ നടപടിക്രമങ്ങള്‍ ലളിതമാക്കി ഇന്റര്‍വ്യൂ വഴി നിയമിക്കുക, മുഴുവന്‍ ഒഴിവുകളിലും അന്‍പതുശതമാനം സംവരണം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു 150 ഉദ്യോഗാര്‍ഥികള്‍ ഉപരോധം നടത്തിയത്. നിയമനം നടത്തിയില്ലങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി. പുരുഷോത്തമന്, ഇ.പി ഷംസുദീന്‍, വി.എന്‍ മുഹമ്മദ്, സി. അജിത്ത് കുമാര്‍, ബിജു എളക്കുഴി എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഡ്യവുമായി ഓഫിസിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."