ശോഭായാത്ര സി.പി.എം തടസപ്പെടുത്തുന്നുവെന്ന വാദം വസ്തുതാവിരുദ്ധം: പി. ജയരാജന്‍
കണ്ണൂര്‍: ആര്‍.എസ്.എസ് നടത്തുന്ന ശോഭായാത്രയെ സി.പി.എം തടസപ്പെടുത്തുന്നുവെന്ന സംഘപരിവാര്‍ വാദം വസ്തുതാ വിരുദ്ധമാണെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്‍. ഹിന്ദു ഐക്യവേദിയെപോലുള്ള സംഘടനകള്‍ നടത്തുന്ന പരിപാടികള്‍ മതവിശ്വാസത്തിന്റെ ഭാഗമല്ല. മതഭ്രാന്ത് പടര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതുവഴി അന്യമത, കമ്മ്യൂണിസ്റ്റ് വിരോധമാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ഇത്തരം നീക്കങ്ങളെയാണ് സി.പി.എം തുറന്നുകാണിക്കുന്നത്. മതഭ്രാന്ത് പ്രചരിപ്പിക്കാനാണെങ്കില്‍ പോലും ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുടെ പേരില്‍ നടത്തുന്ന പരിപാടിയെ തടസപ്പെടുത്തുന്ന സമീപനമല്ല സി.പി.എമ്മിന്റെത്. 'മഹത്ജനങ്ങള്‍ മാനവ നന്മയ്ക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് 12ന് സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ഘോഷയാത്ര സംഘടിപ്പിക്കുന്നതെന്നും ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."