വൃക്ക കൊടുക്കാന്‍ ഭാര്യ തയാര്‍; ജീവിതം നിലനിര്‍ത്താന്‍ രമേശന് ഇനി വേണ്ടത് സുമനസുകളുടെ സഹായം
പരപ്പനങ്ങാടി: ഇരുവൃക്കകളും തകരാറിലായി ദുരിതമനുഭവിക്കുന്ന വള്ളിക്കുന്ന് പഞ്ചായത്തില്‍ അരിയല്ലൂര്‍ വില്ലേജില്‍ താമസിക്കുന്ന പാറോല്‍ പുതുശ്ശേരി രമേശന്(46) വൃക്ക നല്‍കാന്‍ ഭാര്യ തയാറാണ്. ഇനി ജീവിതം നിലനിര്‍ത്താന്‍ രമേശന് വേണ്ടത് സുമനസുകളുടെ സഹായം. വൃക്ക മാറ്റിവയ്ക്കലിന് വന്‍ തുക ചികിത്സാചെലവ് വരുമെന്നതിനാല്‍ അത് കണ്ടെത്താനാകാതെ നിസ്സഹായാവസ്ഥയിലാണ് ഈ കുടുംബം. രണ്ടുവൃക്കകളും തകരാറിലായി ആറുവര്‍ഷമായി വേദനതിന്നു ജീവിക്കുകയാണ്. തയ്യില്‍ ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന രമേശന് രോഗം വന്നത്മുതല്‍ കുടുംബം ദുരിതത്തിലാണ്. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന രണ്ടുമക്കള്‍ കൂടിയടങ്ങുന്ന കുടുംബത്തിന്റെ ഏകആശ്രയമായ രമേശന്റെ ഇത് വരെയുള്ള ചികിത്സ നല്ലവരായ നാട്ടുകാരുടെ സഹായം കൊണ്ടാണ് നടന്നത്.
ചികിത്സക്ക് തന്നെ വരുന്ന ഭാരിച്ച ചെലവ് താങ്ങാനാവാത്ത ദുരിതത്തില്‍ ഇനിയും ജീവിതം മുന്നോട്ടു പോകണമെങ്കില്‍ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. പത്തു ലക്ഷം രൂപയോളം ചെലവുണ്ടാകും.
ഈകുടുംബത്തിന്റെ ദയനീയ സ്ഥിതികണ്ട് വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചികിത്സാകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഒ ലക്ഷ്മി ചെയര്‍പേഴ്‌സണും പി വിജയന്‍ കണ്‍വീനറും കെ.സി ഹണിലാല്‍ ഖജാന്‍ജിയുമാണ്. വള്ളിക്കുന്ന് കോര്‍പ്പറേഷന്‍ ബാങ്കില് 150400101006328 എന്ന നമ്പരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി സി.ഒ.ആര്‍.പി 0001504. ബന്ധപ്പെടാനുള്ള നമ്പര്‍: 9497786854.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."