മുസ്ലിം ലീഗ് പ്രതിഷേധിച്ചു
മണ്ണാര്‍ക്കാട്: പത്രസ്വാതന്ത്ര്യത്തിനും മതനിരപേക്ഷതക്കും വേണ്ടി ഉറച്ച നിലപാടെടുത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ശക്തമായി പ്രതിഷേധിച്ചു.
രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുമുള്ള ഫാസിസ്റ്റുകളുടെ ഗൂഢനീക്കങ്ങളെ പ്രതിരോധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചു നില്‍ക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വം ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തിനു ശക്തി പകരുമെന്നും യോഗം വിലയിരുത്തി.
ടി.എ.സലാം മാസ്റ്റര്‍ അധ്യക്ഷനായി. അഡ്വ. ടി.എ സിദ്ദീഖ്, റഷീദ് ആലായന്‍, കറൂക്കില്‍ മുഹമ്മദാലി, നാസര്‍ കൊമ്പത്ത്, എം. മമ്മദ് ഹാജി, എം.പി.എ ബക്കര്‍ മാസ്റ്റര്‍, കൊളമ്പന്‍ ആലിപ്പു ഹാജി, തച്ചമ്പറ്റ ഹംസ, ടി.കെ മരക്കാര്‍, ഹമീദ് കൊമ്പത്ത്, ഹുസൈന് കോളശ്ശേരി, റഷീദ് മുത്തനില്‍, ഹുസൈന്, എ. മുഹമ്മദാലി, സി. ഷഫീഖ് റഹ്മാന്, നാസര്‍, കെ.ടി ഹംസപ്പ, കെ. ഹംസ, പി. മുഹമ്മദലി അന്‍സാരി, പാറശ്ശേരി ഹസ്സന്, ബഷീര്‍ തെക്കന്‍, കെ.സി അബ്ദു റഹ്മാന്, റഫീഖ് കുന്തിപ്പുഴ, മജീദ്, സി.കെ അബ്ദുറഹിമാന്, അര്‍സല്‍ എരേരത്ത്, ഷമീര്‍ പഴേരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."