മഴപോലെ പെയ്തിറങ്ങി പുലികള്‍
തൃശൂര്‍: രസംകൊല്ലിയായി എത്തിയ മഴയും പുലികളുടെ ശൗര്യത്തിന് മുന്നില്‍ പത്തിമടക്കി. അരമണിയും കുടവയറും കുലുക്കി മേളത്തിനൊപ്പം താളം ചവുട്ടി ശക്തന്റെ തട്ടകത്തില്‍ പുലികളിറങ്ങിയപ്പോള്‍ പൂരനഗരി പുലിനഗരിയായിമാറി. നടുവിലാലില്‍ ഗണപതിക്കു മുന്നില്‍ നാളികേരമുടച്ചു പുലികള്‍ ആടിത്തിമിര്‍ത്തു. മഴയുടെ തീരാപെയ്ത്തിനിടെ ആശങ്കയ്ക്ക് വിരാമമിട്ട് വൈകിട്ട് അഞ്ചരയോടെ കൃഷിമന്ത്രി സുനില്‍കുമാര്‍ പുലിക്കളി ഫ്‌ളാഗ് ഒഫ് ചെയ്തു. പുലികള്‍ക്ക് മഴയെ വെല്ലാനായെങ്കിലും ചെണ്ട നനയാതിരിക്കാന്‍ സംഘാടകര്‍ ടാര്‍പോളിന്‍ ഷീറ്റ് വിടര്‍ത്തിപിടിച്ചായിരുന്നു നഗര പ്രദക്ഷിണം. മഴമൂലം പതിവിലും വൈകിയാണ് പുലിക്കളി സംഘങ്ങള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിച്ചത്. സ്വരാജ് റൗണ്ടിന്റെ വിവിധയിടങ്ങളില്‍ മഴയെ കൂസാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പുലികളെ കാണാന്‍ സ്ഥാനം പിടിച്ചിരുന്നു. കോട്ടപ്പുറം ദേശം, കാനാട്ടുകര പുലിക്കളി സംഘം, വിയ്യൂര്‍ സെന്റര്‍, അയ്യന്തോള്‍ ദേശം, നായ്ക്കനാല്‍ പുലിക്കളി സമാജം, നായ്ക്കനാല്‍ വടക്കേ അങ്ങാടി എന്നിവയായിരുന്നു ടീമുകള്‍. വിയ്യൂര്‍ സെന്ററിന്റെ പുലികളാണ് നഗരം കീഴടക്കാനാദ്യം എത്തിയത്. കോട്ടപ്പുറമാണ് പെണ്‍പുലികളെ ഇറക്കിയത്.
പെരുവയറന്‍ പുലികളോടൊപ്പം കുട്ടിപ്പുലികളും വിദേശി പുലികളും, ഒപ്പം പെണ്‍പുലികളും അരങ്ങു തകര്‍ത്തു. ഗര്‍ജിക്കുന്ന പുലികളും, തീക്കണ്ണുള്ള പുലികളും കരിമ്പുലികളും വെള്ളക്കടുവകളും പുലിക്കളിയുടെ മാറ്റു കൂട്ടി. ദേവ•ാരും സമകാലിക സംഭവങ്ങളും പ്രമേയങ്ങളാക്കിയ ടാബ്ലോകളും ആകര്‍ഷണീയമായി. മഴ തിമിര്‍ക്കുമ്പോള്‍ കാണികള്‍ക്ക് ആവേശം പകര്‍ന്ന് കൃഷിമന്ത്രി സുനില്‍കുമാറും കെ.രാജന്‍ എംഎല്‍എയും . ഇന്നലെ പുലിക്കളിക്കിടെ മഴ തകര്‍ത്ത് പെയ്യുമ്പോള്‍ മന്ത്രി പകിട്ടില്ലാതെ കാണികളില്‍ ഒരുവനായി എല്ലായിടത്തും മന്ത്രി സുനില്‍കുമാര്‍ നിറഞ്ഞു നിന്നു. മേയര്‍ അജിതാ ജയരാജന്‍, തേക്കിന്‍ക്കാട് കൗണ്‍സിലര്‍ എം.എസ്.സമ്പൂര്‍ണ്ണ, അനൂപ് ഡേവിസ് കാട എന്നിവരും സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."