HOME
DETAILS
MAL
നിരോധനങ്ങള്‍ കാറ്റില്‍ പറത്തി കാണികള്‍ കടലിലിറങ്ങുന്നു
backup
September 08 2017 | 08:09 AM
ചേറ്റുവ : ബ്ലാങ്ങാട് ബീച്ചില്‍ കഴിഞ്ഞ ശനിയാഴ്ച കുളിക്കാനിറങ്ങി തിരയില്‍ പെട്ട യുവാവിന്റെ മരണത്തെ തുടര്‍ന്ന് കടലോരത്ത് കുളിക്കുന്നത് നിരോധിച്ചിട്ടും ഇപ്പോഴും ദൂര ദിക്കുകളില്‍ നിന്നും വരുന്ന ടൂറിസ്റ്റുകള്‍ ചെറിയ കുട്ടികളെ പ്പോലും കടലില്‍ ഇറക്കി കുളിപ്പിക്കുന്നത് വര്‍ദ്ധിക്കുകയാണ്.
ഏങ്ങണ്ടിയൂര്‍ ഏത്തായിയിലും പുലിമൂട്ടിലും പല സ്ഥലങ്ങളില്‍ നിന്നും ചൂണ്ടയിട്ട് മത്സ്യം പിടിക്കാന്‍ വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇവിടെ പുലിമൂട്ടില്‍ പ്രവേശിക്കരുത് എന്ന ചാവക്കാട് പൊലിസിന്റെ നിരോധന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അത് മറികടന്നാണ് പകലും രാത്രികളിലും ഇവിടെ മത്സ്യം പിടിക്കുന്നത്. കടലോരത്തെ കുളിയും മത്സ്യം പിടിക്കലും കര്‍ശനമായി നിരോധിച്ചാല്‍ വന്‍ദുരന്തം ഒഴിവായി കിട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."