HOME
DETAILS
MAL
വേണമെങ്കില്‍ ഓറഞ്ച് കടപ്പുറത്തും കായ്ക്കും
backup
September 08 2017 | 08:09 AM
കൊടുങ്ങല്ലൂര്‍: വേണമെങ്കില്‍ ഓറഞ്ച് കടപ്പുറത്തും കായ്ക്കും. ചൊരിമണലില്‍ ഉപ്പുകാറ്റേറ്റ് വളര്‍ന്ന മരത്തില്‍ കായ്ച്ച് മുഴുത്തു നില്ക്കയാണ് ഓറഞ്ച്.
ശ്രീ നാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ കാട്ടില്‍ സനീഷിന്റെ വീട്ടുമുറ്റത്താണ് ഓറഞ്ച് മരം കായ്ച്ചിട്ടുള്ളത്. ആറ്റുപുറം സെന്റ് തോമസ് ദേവാലയത്തിന് സമീപം കടലിനോട് ചേര്‍ന്നാണ് സനീഷിന്റെ വീട് . പൊതുവെ ഉറച്ച മണ്ണില്‍ തണുത്ത കാലാവസ്ഥയില്‍ വളരുന്ന ഓറഞ്ച് ഇവിടെ ചൊരിമണലില്‍ കടല്‍ കാറ്റേറ്റാണ് വളരുന്നത്. മുപ്പത് വര്‍ഷം മുന്‍പ് സനീഷിന്റെ അച്ഛന് കുമാരനാണ് ഓറഞ്ച് തൈ നട്ടത്.
കുറച്ചു കാലം മുന്‍പ് ഒടിഞ്ഞു വീണ മരം വീണ്ടും തളിര്‍ത്ത ശേഷമാണ് കായ്കളുണ്ടായി തുടങ്ങിയത്. ഇപ്പോള്‍ മരത്തില്‍ നോക്കുന്നിടത്തെല്ലാം ഓറഞ്ച് കാണാം. ഉപ്പു മണലില്‍ ഓറഞ്ച് കായ്ച്ചു നില്‍ക്കുന്നത് ഒരപൂര്‍വ്വ കാഴ്ച്ച തന്നെയാണ്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."