'ശരീഅത്ത് തെറ്റിധാരണകള്‍ മാറ്റാന്‍ മഹല്ലു ജമാഅത്തുകളെ സജ്ജമാക്കും'
കൊല്ലം: ഇസ്‌ലാമിക ശരീഅത്ത് കാലദേശ വ്യത്യാസങ്ങള്‍ക്ക് അതീതമായി പ്രായോഗികവും പ്രസക്തവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവാഹമോചനം, ബഹുഭാര്യത്വം ഇത്തരം കാര്യങ്ങളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ജീര്‍ണ്ണതകളെ കോര്‍ത്തിണക്കി പര്‍വതീകരിച്ച് ശരീഅത്ത് നിയമങ്ങളെ തമസ്‌കരിക്കാനുള്ള കുത്സിത ശ്രമങ്ങള്‍ കുറച്ചുകാലമായി ഇന്ത്യയില്‍ നടന്നുവരുന്നു. മുത്തലാഖിന്റേയും ബഹുഭാര്യത്വത്തിന്റേയും പേരുപറഞ്ഞ് മതേതര ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പില്‍ വരുത്താനുള്ള ഗുഢ നീക്കമാണ് നടന്നുവരുന്നതെന്ന് സംഘപരിവാര്‍ ഫാഷിസ്റ്റ് ശക്തികള്‍ പലതും പയറ്റി പരാജയപ്പെട്ടപ്പോള്‍ ഇതില്‍പിടിച്ച് ആഘോഷിക്കുകയാണ്.
ഗവണ്‍മെന്റും കോടതികളും ഒരു പരിധിവരെ ഇതിന് പ്രചോദനവും നല്‍കുന്നു. ഈ നിലപാടുകള്‍ക്കും തെറ്റിധാരണകള്‍ക്കും അറുതി വരുത്തുവാനും ശരീഅത്തിന്റെ പ്രായോഗിക സൗന്ദര്യത്തെക്കുറിച്ച് സമൂഹത്തിന് അവബോധം നല്‍കാനും ജീര്‍ണതകള്‍ അവസാനിപ്പിക്കുവാനും ഇസ്‌ലാമിക സമൂഹത്തിന്റെ അടിത്തറയായ മഹല്ല് ജമാഅത്തുകളെ സജ്ജമാക്കുവാന്‍ ഉപകരിക്കുന്ന ഏകദിന സെമിനാര്‍ നാളെ രാവിലെ 10 മുതല്‍ കൊല്ലം കെ.എസ്.ആര്‍.ടി.സി മസ്ജിദ് അങ്കണത്തില്‍ നടക്കും.
മുത്തലാഖും സുപ്രീം കോടതി വിധിയും ഇസ്‌ലാമിക ശരീഅത്തും ഇന്ത്യന്‍ ഭരണഘടനവും ത്വലാഖ്ഫസ്ഖ്ഖുല്‍അ്ഈലാഅ്' എന്നീ വിഷയങ്ങളില്‍ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ അടിസ്ഥാന പ്രമാണങ്ങളില്‍ അധിഷ്ഠിതമായി പ്രമുഖ പണ്ഡിത•ാരും നിയമജ്ഞ•ാരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സെമിനാര്‍ ഹൈക്കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിത•ാരും നേതാക്കളും പ്രസംഗിക്കും.തെക്കന്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ നിന്ന് ജമാഅത്ത് പ്രതിനിധികളും ഇമാമുമാരും സംഘടനാ ബന്ധുക്കളും സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ്, വൈസ് പ്രസിഡന്റ് എം.എ സമദ്, ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പാങ്ങോട് എം ഖമറുദ്ദീന്‍ മൗലവി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."