നഗരത്തില്‍ പാര്‍ക്കിങ് നിയന്ത്രണം
തിരുവനന്തപുരം: ഓണം വാരാഘോഷസമാപനം കുറിച്ച് നടക്കുന്ന ഘോഷയാത്രയുമായി ബന്ധപ്പെട്ട് നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ എട്ട് വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
എം.സി റോഡില്‍ നിന്ന് തമ്പാനൂര്‍, കിഴക്കേക്കോട്ട എന്നിവിടങ്ങളിലേക്കു പോകുന്നതിനുള്ള വാഹനങ്ങള്‍ മണ്ണന്തല, കുടപ്പനക്കുന്ന്, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, തൈക്കാട് ഫ്‌ളൈ ഓവര്‍ വഴി പോകണം. എന്‍.എച്ചില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ഉള്ളൂര്‍, മെഡിക്കല്‍കോളജ്, കണ്ണമ്മൂല, ജനറല്‍ ആശുപത്രി, അണ്ടര്‍പാസ്, ബേക്കറി, ഫ്‌ളൈഓവര്‍, പനവിള വഴിയും നെടുമങ്ങാട് നിന്നുവരുന്ന വാഹനങ്ങള്‍ പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, ശ്രീമൂലം ക്ലബ്ബ്, വഴുതക്കാട്, പനവിള വഴിയും പോകണം. നെയ്യാറ്റിന്‍കരയില്‍ നിന്ന് കിഴക്കേക്കോട്ടയ്ക്കു വരുന്ന വാഹനങറ്റങള്‍ കൈമനം, മരുതൂര്‍ക്കടവ്, കാലടി, ചിറമുക്ക്, മണക്കാട് വഴി കിഴക്കേക്കോട്ടയ്ക്കു വരണം.ഘോഷയാത്ര സെക്രട്ടേറിയറ്റ് മെയിന്‍ ഗേറ്റില്‍ എത്തിയാല്‍ തമ്പാനൂരില്‍ നിന്നും എന്‍.എച്ച് റോഡ്, എം.സി റോഡ്, നെടുമങ്ങാട് ഭാഗത്തേക്ക് പുറപ്പെടേണ്ട കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അരിസ്റ്റോ ജങ്ഷന്‍, പനവിള ഭാഗത്തുനിന്നും പുറപ്പെടണം. കരമന, നെയ്യാറ്റിന്‍കര വാഹനങ്ങള്‍ കിള്ളിപ്പാലം പി.ആര്‍.എസ് ആശുപത്രിയുടെ മുന്‍വശത്തുനിന്ന് പുറപ്പെടണം. കവടിയാര്‍, വെള്ളയമ്പലം, പാളയം, സ്റ്റാച്യു, അട്ടക്കുളങ്ങര, കിഴക്കേക്കോട്ട റോഡിലും ഫുട്പാത്തുകളിലും വാഹനപാര്‍ക്കിങ് അനുവദിക്കില്ല. രാജ്ഭവന്‍, നന്തന്‍കോട്, നളന്ദ, വി.ജെ.പി, പി.എം.ജി എന്നിവിടങ്ങളിലും പാര്‍ക്കിങ് അനുവദനീയമല്ല. നാളെ ഉച്ചയ്ക്ക് 12 മണി മുതല്‍ ചരക്കുവാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശനമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."