പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് മൂന്നുവര്‍ഷം തടവും 5000 രൂപ പിഴയും
മഞ്ചേരി: വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയെന്ന കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം തടവും 5000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കോട്ടക്കല്‍ ചെറിയപറപ്പൂര്‍ ചെമ്മല ബഷീറി (40) നാണ് മഞ്ചേരി ഒന്നാംഅഡീഷല് സെഷന്‍സ് കോടതി ജഡ്ജി കെ.പി സുധീര്‍ ശിക്ഷവിധിച്ചത്. 2013 ജൂലൈ, ഡിസംബര്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആളൊഴിഞ്ഞ കെട്ടിത്തില്‍ കൊണ്ടുപോയി മൂന്നുവിദ്യാര്‍ഥികളെ പീഡിപ്പിച്ചുവെന്നാണ് കേസ്.
സാക്ഷിവിസ്താരം നടക്കുന്ന സമയത്ത് പരാതിക്കാരായ രണ്ടുകുട്ടികള്‍ കൂറുമാറിയിരുന്നു. അതേസമയം മൂന്നാമത്തെ വിദ്യാര്‍ഥി മൊഴിയില്‍ ഉറച്ചുനിന്നു. ഇരകള്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടില്‍ നിന്നും 20000 രൂപ ഈ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. 13 സാക്ഷികളെ കോടതി വിസ്തരിക്കുകയും 15 രേഖകകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സാജുജോര്‍ജ്ജ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."