മെഴുക് പുരട്ടിയ ആപ്പിളുകള്‍ വിപണിയില്‍ വ്യാപകം
ഈരാററുപേട്ട: ആരോഗ്യത്തിന് ദോഷകരമായ മെഴുക് പുരട്ടിയ ആപ്പിള്‍ വിപണിയില്‍ വ്യാപകമാകുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കാനും കേടു ബാധിക്കാതിരിക്കാനുമാണ് ആപ്പിളുകളില്‍ മെഴുക് പുരട്ടുന്നത്.
സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ പോലും ആപ്പിളിന് പുറത്തെ മെഴുകാവരണം തിരിച്ചറിയാന്‍ കഴിയില്ല. കത്തികൊണ്ടോ നഖംകൊണ്ടോ അമര്‍ത്തി ചുരണ്ടി നോക്കിയാല്‍ മെഴുക് പടലം ഇളകിവരുന്നത് കാണാം.
ഭക്ഷ്യയോഗ്യമായ മെഴുക് ശരീരത്തിന് ദോഷകരമല്ല എന്നാണ് ഉല്‍പാദകരും കയറ്റുമതിക്കാരും അവകാശപ്പെടുന്നത്. എന്നാല്‍ ഏതുതരം മെഴുകാണ് ഇവയില്‍ പുരട്ടുന്നതെന്ന് തിരിച്ചറിയാന്‍ നിലവില്‍ പ്രയാസമാണ്.
ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരോധിച്ച പെട്രോളിയം മെഴുക്, പരാഫിന്‍ വാക്‌സ് പോലുള്ള മൊഴുക് പുരട്ടിയ ആപ്പിളുകളാണ് വിപണിയില്‍ ലഭിക്കുന്നവയില്‍ ഏറെയും.
കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഇത് കഴിക്കുമ്പോഴുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ഇത്തരം ആപ്പിള്‍ നിയന്ത്രിക്കാന്‍ ഭക്ഷ്യസുരക്ഷാ അധികൃതരുടെ ഭാഗത്തു നിന്നു കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."