ടൂറിസ്റ്റ് ബസ് ഉടമകള്‍ പ്രക്ഷോഭത്തിന്
തിരൂര്‍: സ്കൂള്‍ ബസുകളും ലൈന്‍ ബസുകളും അനധികൃതമായി പ്രൈവറ്റ് സര്‍വിസ് നടത്തുന്നതിനാല്‍ ടൂറിസ്റ്റ് സര്‍വിസ് മേഖല പ്രതിസന്ധിയിലായതായി ജില്ലാ ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍. ജില്ലയിലെ ആയിരത്തോളം ടൂറിസ്റ്റ് ബസുകള്‍ സാമ്പത്തിക പ്രതിസന്ധി കാരണം സര്‍വിസ് നടത്താനാകാത്ത അവസ്ഥയാണെന്നും അവര്‍ പറഞ്ഞു.
വന്‍ തുക ബാങ്ക് വായ്പയെടുത്താണ് പലരും ടൂറിസ്റ്റ് ബസ് സര്‍വിസ് തുടങ്ങിയത്. ഇത്തരക്കാര്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും മോട്ടോര്‍ വാഹന വകുപ്പും പൊലിസും അനധികൃത സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ജില്ലാ പ്രസിഡന്റ് ഇ.കെ സൈനുദ്ദീന്‍, സെക്രട്ടറി വി. പ്രേംജി, മാട്ടായി ശ്രീജിത്ത്, ടി. ബഷീര്‍, കെ. ശശികുമാര്‍, പി. സുബൈര്‍, വി. കുഞ്ഞുട്ടി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."