HOME
DETAILS
MAL
ന്യൂമോണിയ ബാധിച്ച മലയാളി ഹാജി മരിച്ചു
backup
September 08 2017 | 17:09 PM
മക്ക: ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി ഹാജി മരിച്ചു. കുളത്തൂര്‍ കുരുപ്പത്താല് വടക്കേ കുളമ്പില്‍ പരേതനായ നെടുവള്ളി മകന് മായിന്‍കുട്ടി (58) ആണ് ആശുപത്രിയില്‍ മരിച്ചത്.
പണി ബാധിച്ചതിനെ തുടര്‍ന്ന് അറഫ സംഗമത്തിന്റെ തലേന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ന്യുമോണിയ അധികമാകുകയും ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം മിനായിലെ ആശുപത്രിയില്‍ മാറ്റുകയുമായിരുന്നു.
സംസ്ഥാന ഹജ്ജ് മുഖേന ഭാര്യ ആയിഷക്കൊപ്പമാണ് ഹജ്ജിനെത്തിയത്. മക്കള്‍: നസീബ, നബീല്‍. മരുമകന്: ഇസ്ഹാഖ് മാസ്റ്റര്‍ കാവുംപുറം. മൃതദേഹം മക്കയിലെ ജന്നത്തുല്‍ മുഅല്ലയില്‍ മറവ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."