ചിക്കമംഗളൂരുവില്‍ ബസ് മറിഞ്ഞ് രണ്ടു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു; മുപ്പത് പേര്‍ക്ക് പരുക്ക്
ചിക്കമംഗളൂരു: വിദ്യാര്‍ഥികള്‍ പഠനയാത്ര പോയ ബസ് ഡാമിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ചു. അപകടത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
മുണ്ടക്കയം വരിക്കാനി വളയത്തില്‍ പീരുമേട് സ്റ്റേഷനില്‍ എ.എസ്.ഐ ദേവസ്യ കുരുവിളയുടെ മകള്‍ മെറിന് സെബാസ്റ്റ്യന്‍ (20), വയനാട് സുല്‍ത്താന്‍ ബത്തേരി കൊടുവട്ടി പുത്തന്‍കുന്ന് പാലീത്ത് മോളേല്‍ പി.ടി ജോര്‍ജിന്റെ മകള്‍ ഐറിന് (20) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഒമ്പതോടെയാണ് അപകടം. കനത്തമഴയില്‍ റോഡില്‍ ബസ് നിയന്ത്രണം വിട്ട ചതുപ്പിലേക്ക് മറിയുകയായിരുന്നു. എതിരേ വന്ന ട്രാക്ടറിനു സൈഡ് കൊടുക്കുന്നതിനിടെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."