HOME
DETAILS

ശ്രീവത്സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് മരിച്ചനിലയില്‍

  
backup
September 09 2017 | 01:09 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%82-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c

ഹരിപ്പാട്: ശ്രീവത്സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. മുതുകുളം പുതിയവിള രാധേയത്തില്‍ കൃഷ്ണനെ (61) യാണ് ഹരിപ്പാട്ടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: വ്യാഴാഴ്ച രാത്രി പത്തോടെ കൃഷ്ണന്‍ ഭാര്യാമാതാവ് അംബുജാക്ഷിയെ ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇതുകേട്ട് പരിഭ്രമിച്ച അവര്‍ മറ്റൊരു മകളെയും അവരുടെ ഭര്‍ത്താവായ കായംകുളം എ.എസ്.ഐ പ്രകാശിനെയും വിവരമറിയിച്ചു. പ്രകാശ് ഉടന്‍ ചേപ്പാട് എലവക്കുളങ്ങരക്ക് സമീപം താമസിക്കുന്ന ഭാര്യാ സഹോദരീ ഭര്‍ത്താവായ ദിലീപിനെ വിവരമ റിയിക്കുകയും ഹരിപ്പാട്ടെ വീട്ടിലെത്തി കൃഷ്ണനെ അനുനയിപ്പിക്കാനും പറഞ്ഞു. ഇതനുസരിച്ച് ഹരിപ്പാട്ടെത്തിയ ദിലീപും സുഹൃത്തും കൃഷ്ണനോട് സംസാരിക്കുകയും തങ്ങളോടൊപ്പം വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം കൃഷ്ണന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആദ്യം വസ്ത്രംമാറി ഇവരോടൊപ്പം പോകാന്‍ തയാറെടുത്ത ഇയാള്‍ പൊടുന്നനെ മുറിക്കുള്ളില്‍ കയറുകയായിരുന്നു. കൃഷ്ണന്‍ തങ്ങളോടൊപ്പം വരുന്നില്ലെന്ന് മനസിലാക്കിയ ദിലീപ് ഈ വിവരം ബന്ധുവായ എ.എസ്.ഐ പ്രകാശിനെ അറിയിച്ചു.
നിങ്ങള്‍ അവിടെത്തന്നെ നില്‍ക്കാനും താനുടനെ എത്താമെന്നും പറഞ്ഞ് പ്രകാശ് ഫോണ്‍ വച്ചു. എന്നാല്‍, പ്രകാശ് കരിയിലകുളങ്ങരയിലെത്തി ദിലീപിനെ വിളിച്ചപ്പോള്‍ ഇവര്‍ എലവകുളങ്ങരയിലെ വീട്ടിലേക്ക് മടങ്ങിയതായി പറഞ്ഞു. തുടര്‍ന്ന് പ്രകാശ് ഹരിപ്പാട്ടെ കൃഷ്ണന്റെ വീട്ടിലെത്തിയെങ്കിലും ഗേറ്റ് അകത്തുനിന്ന് അടച്ച നിലയിലായിരുന്നു. പ്രകാശ് ദിലീപിന് ഫോണ്‍ ചെയ്യുകയും ദിലീപും ഭാര്യയും മകളും സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് വീടിന്റെ കതക് തുറക്കാന്‍ ശ്രമിച്ചെങ്കിലും പൂട്ടിയ നിലയിലായിരുന്നു.
കിടപ്പുമുറികളുടെ ജനാലച്ചില്ലുകള്‍ പൊട്ടിച്ചുനോക്കിയെങ്കിലും കൃഷ്ണനെ കണ്ടെത്താനായില്ല. വീടിന്റെ പണികളും മറ്റും ചെയ്യുന്ന നാഗാലാന്റുകാരനായ തൊഴിലാളിയുടെ കൈവശമുണ്ടായിരുന്ന വീടിന്റെ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് സ്വീകരണമുറി തുറന്നുനോക്കിയപ്പോള്‍ കൃഷ്ണനെ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവസമയം ഇല്ലാതിരുന്ന ഇയാളുടെ ഭാര്യ രാധാമണിയെ ഇന്നലെ രാവിലെ പൊലിസ് ഫോണില്‍ വിളിച്ചെങ്കിലും എറണാകുളം അമൃത ആശുപത്രിയിലാണെന്ന് അറിയിക്കുകയായിരുന്നു. നാഗാലാന്‍ഡിലുള്ള കൃഷ്ണന്റെ സഹോദരന്‍ വാസുദേവന്‍ ഇന്ന് സ്ഥലത്തെത്തിയ ശേഷമേ പോസ്റ്റുമോര്‍ട്ടം നടത്താവൂവെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വീട്ടില്‍ പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരുന്നതായി സി.ഐ ടി. മനോജ് പറഞ്ഞു. ഇന്ദു, ആകാശ് എന്നിവരാണ് മരിച്ച കൃഷ്ണന്റെ മക്കള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago