HOME
DETAILS
MAL
സൊമാലിയയില്‍ ചാവേറാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു
backup
September 09 2017 | 02:09 AM
മൊഗാദിഷു: സൊമാലിയയിലെ തിരക്കേറിയ ഹോട്ടലില്‍ നടന്ന ചാവേറാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. സൊമാലിയയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ബയിഡോയിലാണ് ആക്രമണം. പരുക്കേറ്റവരില്‍ ഒരു പൊലിസുകാരനും ഉള്‍പ്പെടും.
നല്ല തിരക്കുള്ള സമയമായിരുന്നു അതെന്നും നിരവധി പേരാണ് ഈ സമയം ഹോട്ടലില്‍ ഉണ്ടായിരുന്നതെന്നും പൊലിസ് പറഞ്ഞു. ബെല്‍റ്റിലാണ് ചാവേര്‍ ബോംബ് ഘടിപ്പിച്ചിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സെമാലിയയിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് ബയോഡ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."