HOME
DETAILS
MAL
ഭീകരതെക്കെതിരായ പോരാട്ടത്തില്‍ പാകിസ്താന്റെ ത്യാഗം അംഗീകരിക്കണം: ചൈന
backup
September 09 2017 | 02:09 AM
ബെയ്ജിങ്: ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പാകിസ്താന് ഏറെ ത്യാഗം സഹിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ. ബെയ്ജിങ്ങിലെത്തിയ പാക് വിദേശകാര്യമന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫുമായി നടത്തിയ കൂടിക്കാഴ്ചയക്കു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വാങ് യീ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ പാകിസ്താന്റെ സത്യസന്ധതയെ സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ആഴ്ച നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പാകിസ്താനിലെ ഭീകരസംഘടനകള്‍ക്കെതിരേ പ്രമേയം പാസാക്കിയിരുന്നു. ഇതേതുടര്‍ന്ന് ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവ പാക് മണ്ണിലുണ്ടെന്ന് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."