ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഖത്തര്‍ നയതന്ത്ര പ്രതിസന്ധി പെട്ടെന്നു പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വൈറ്റ്ഹൗസ് നേരിട്ടു രംഗത്തിറങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
വിഷയത്തില്‍ പ്രശ്നപരിഹാരത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയ കുവൈത്ത് അമീറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു ട്രംപ്.
ഖത്തറിനെതിരേ ഉപരോധം തീര്‍ത്ത രാജ്യങ്ങളുടെ 13ഇന ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് ഖത്തര്‍ ഭരണകൂടം ഉറപ്പുനല്‍കിയതായി കുവൈത്ത് അമീര്‍ വ്യക്തമാക്കി. ഇതോടെ ഖത്തറും ഖത്തര്‍വിരുദ്ധ രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തിനു വിരാമമാകുമെന്ന പ്രതീക്ഷക്കു കൂടുതല്‍ ബലം വന്നിരിക്കുകയാണ്.
കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാഹ്, ധനമന്ത്രി അനസ് ഖാലിദ് അല്‍ സാലിഹ്, ദേശീയ ഗാര്‍ഡ് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് മിസ്ഹല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് എന്നിവരടങ്ങുന്ന വന്‍ സംഘവുമായാണ് കുവൈത്ത് അമീര്‍ അമേരിക്ക സന്ദര്‍ശി ച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."