റോഹിംഗ്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം: മനമുരുകി എസ്.കെ.എസ്.എസ്.എഫ് പ്രാര്‍ഥന സംഗമം
കോഴിക്കോട്: ജനിച്ച മണ്ണില്‍ ആട്ടിയോടിക്കപ്പെടുകയും ജീവനോടെ ചുട്ടെരിക്കപ്പെടുകയും ചെയ്യുന്ന റോഹിംഗ്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ജില്ലാ എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സംഗമവും പ്രാര്‍ഥനാ സദസും സംഘടിപ്പിച്ചു. മ്യാന്മറിലെ മുസ്‌ലിംകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന പൈശാചിക നടപടിക്കെതിരേ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് സംഗമം ആവശ്യപ്പെട്ടു. വംശീയാതിക്രമങ്ങളില്‍ നിന്ന് രക്ഷ തേടിയെത്തിയ റോഹിംഗ്യകളെ തിരിച്ചയക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കം ഭാരത സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അത്തരം നീക്കങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും സംഗമം അഭ്യര്‍ഥിച്ചു.
മടവൂര്‍ സി.എം മഖാമില്‍ നടന്ന പ്രാര്‍ഥന സംഗമത്തിന് സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
ജില്ലാ പ്രസിഡന്റ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ഇബ്രാഹീം മുസ്‌ലിയാര്‍, കുഞ്ഞാലന്‍കുട്ടി ഫൈസി, മിദ്‌ലാജ് അലി താമരശ്ശേരി, വി.സി റിയാസ്ഖാന്‍, ശാക്കിര്‍ ദാരിമി, യൂ.പി മുഹമ്മദ് മുസ്‌ലിയാര്‍, ഹാരിസ് മുസ്‌ലിയാര്‍ താമരശ്ശേരി, ഹാരിസ് അശ്അരി, ഷമീഖ് മുസ്‌ലിയാര്‍, അഫ്‌സല്‍ ഫൈസി സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ ഫൈസി മടവൂര്‍ സ്വാഗതവും അബ്ദുല്‍ ഗനിയ്യ് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."