HOME
DETAILS
MAL
മോഷണക്കേസില്‍ രണ്ട് തമിഴ്സ്ത്രീകള്‍ അറസ്റ്റില്‍
backup
September 09 2017 | 05:09 AM
കോഴിക്കോട്: നഗരത്തിലെ തിരക്കുകള്‍ മുതലെടുത്ത് മോഷണം നടത്തുന്ന സംഘത്തിലെ മധുര സ്വദേശികളായ രണ്ട് സ്ത്രീകള്‍ അറസ്റ്റിലായി. കൊയിലാണ്ടിയില്‍ നിന്നു പരശുറാം എക്സ്പ്രസില്‍ കുടുംബ സമേതം യാത്രചെയ്യുകയായിരുന്ന മേപ്പയൂര്‍ സ്വദേശിനിയുടെ സ്വര്‍ണമാല കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ട കേസിലാണ് അറസ്റ്റ്്. ഇന്ദു എന്ന ഇന്ദ്രാണി, മാരു എന്ന മാരിമുത്തു എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് റെയില്‍വേ പൊലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓണാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്താന്‍ പദ്ധതിയിട്ടെത്തിയ സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് കരുതുന്നത്. പ്രതികളെ ജില്ലാ ജയിലില്‍ റിമാന്റ് ചെയ്തു. എസ്.ഐ സിജു, പൊലിസുദ്യോഗസ്ഥരായ ശ്രീനിവാസന്, സാംസണ്, പ്രസീത, ദേവരാജന്‍, സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."