റോഹിങ്ക്യന്‍ വേട്ട; എസ്.വൈ.എസ് പ്രതിഷേധറാലി വിജയിപ്പിക്കുക
കല്‍പ്പറ്റ: മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യുന്ന നടപടിക്കെതിരെ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നാളെ വൈകിട്ട് മൂന്നിന് കോഴിക്കോട് നടത്തുന്ന പ്രതിഷേധ റാലിയും പൊതുസമ്മേളനവും വിജയമാക്കാന്‍ മുഴുവന്‍ ആളുകളും രംഗത്തിറങ്ങണമെന്ന് എസ്.വൈ.എസ് ജില്ലാ ഭാരവാഹികളുടെ യോഗം അഭ്യര്‍ഥിച്ചു.
മുഴുവന്‍ മേഖല, ശാഖ കമ്മിറ്റികളും അതാത് ഘടകങ്ങളിലും അറബിക്കോളജുകളിലും അറിയിപ്പ് നല്‍കി പ്രത്യേക വാഹനങ്ങളിലായി പ്രവര്‍ത്തകരെ എത്തിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. കുഞ്ഞുങ്ങളെ അടക്കം ജീവനോടെ കത്തിക്കുകയും അഭയാര്‍ഥികളെ പുറത്ത് കടക്കാന്‍ അനുവദിക്കാതെ പട്ടാളം വെടി വെച്ചിടുന്നതിനെതിരെയും പ്രതിഷേധിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും പരിപാടി വന്‍വിജയമാക്കാന്‍ ഓരോരുത്തരും രംഗത്തിറങ്ങണമെന്നും ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാല്‍ അധ്യക്ഷനായി. ഇ.പി മുഹമ്മദാലി ഹാജി, പി സുബൈര്‍ ഹാജി, മുജീബ് ഫൈസി കമ്പളക്കാട്, കെ മുഹമ്മദ് കുട്ടി ഹസനി, കെ.എ നാസര്‍ മൗലവി, അബ്ദുറഹ്മാന്‍ തലപ്പുഴ, എടപ്പാറ കുഞ്ഞമ്മദ്, കെ.സി.കെ തങ്ങള്‍ താഴത്തൂര്‍, കുഞ്ഞമ്മദ് കൈതക്കല്‍, എം.സി ഉമര്‍ മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."