ഗണപതിയെയും കൃഷ്ണനെയും നേതാക്കളാക്കി ആര്.എസ്.എസ് അക്രമത്തിന് കോപ്പുകൂട്ടുന്നു: കോടിയേരി
തലശ്ശേരി: ക്ഷേത്രങ്ങളില്‍ നിന്ന് ഗണപതിയെയും ശ്രികൃഷ്ണനെയും നേതാക്കളാക്കി തെരുവിലിറക്കി ആര്.എസ്.എസ് അക്രമത്തിന് കോപ്പുകൂട്ടുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സി.പി.എം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. ഗണേശോത്സവത്തിന്റെ പേരിലും ജന്മാഷ്ടമിയുടെ പേരിലും കലാപത്തിന്ന് ആര്.എസ്.എസ് ശ്രമം നടത്തുകയാണ്. ഇതിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. മഹാന്മാരെ അനുസ്മരിച്ചാണ് ശ്രീനാരായണ ജയന്തിയോടനുബസിച്ച് സി.പി.എം പരിപാടി സംഘടിപ്പിക്കുന്നത്. ചട്ടമ്പിസ്വാമി ഉള്‍പ്പെടെയുള്ളവരെ അനുസ്മരിക്കുന്ന ചടങ്ങാണ് സംഘടിപ്പിക്കുന്നത്. ഇത്തരം അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ കലാപം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കരുത്. ശ്രീകൃഷ്ണ ജയന്തിയോടനുബസിച്ച് ആര്.എസ്.എസ് കലാപത്തിന് ശ്രമം ആരംഭിച്ചതായും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."