പ്രതിഷേധ റാലി വിജയിപ്പിക്കുക: എസ്.വൈ.എസ്
കണ്ണൂര്‍: മ്യാന്‍മറിലെ ക്രൂര പീഢനങ്ങള്‍ക്കിരയാവുന്ന റോഹിംഗ്യന്‍ മനുഷ്യരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ചും എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം 3ന് കോഴിക്കോട് നടക്കുന്ന പ്രതിഷേധ റാലിയും പൊതുസമ്മേളനവും വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ ബുക്ക് ചെയ്തും പള്ളികളില്‍ നിന്നും മറ്റും ഉദ്‌ബോധനം നടത്തിയും രംഗത്തിറങ്ങണമെന്നും എസ്.വൈ.എസ് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.
അഹമ്മദ് തേര്‍ളായി, മലയമ്മ അബൂബക്കര്‍ ബാഖവി, എസ്.കെ ഹംസ ഹാജി, പാലത്തായി മൊയ്തു ഹാജി, അബ്ദുല്‍ ബാഖി, ഇബ്രാഹിം ബാഖവി പൊന്ന്യം, സത്താര്‍ വളക്കൈ, ഉസ്മാന്‍ ഹാജി വേങ്ങാട്, പി.പി മുഹമ്മദ് കുഞ്ഞി മൗലവി, ഷൗഖത്തലി മട്ടന്നൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, സലീം ഫൈസി ഇര്‍ഫാനി, ഇബ്രാഹിം എടവച്ചാല്‍, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, സലാം ദാരിമി കിണവക്കല്‍, ആര്‍ അബ്ദുല്ല ഹാജി, റസാഖ് ഹാജി പാനൂര്‍, എ.പി ഇസ്മാഈല്‍, നജീബ് മുട്ടം, ഹമീദ് ദാരിമി, അശ്രഫ് ഫൈസി പഴശ്ശി, ജുനൈദ് സഅദി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."