കാഴ്ചക്കാരെ ആകര്‍ഷിച്ച് പുളിമുട്ട്
തൃക്കരിപ്പൂര്‍: കടലും കായലും ണ്ടെണ്ടെകണ്ടകോര്ക്കുന്ന വലിയപറമ്പ ഒരിയരയിലെ പുളിമുട്ട് പ്രദേശം സഞ്ചാരികളുടെ പറുദീസയാകുന്നു. ദിനേന നൂറുകണക്കിനാളുകളാണ് കാഴ്ച കാണാന്‍ ഇവിടെയെത്തുന്നത്. അവധി ദിവസങ്ങളില്‍ പുളിമുട്ടും ബീച്ചും ജനനിബിഡമായി മാറും.
എന്നാല്‍ ഇവിടെ എത്തുന്ന ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികള്‍ക്കു പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലെന്നതു പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഒരു കിലോമിറ്ററോളം നീളത്തില്‍ കടലിലേക്കു തള്ളിനില്ക്കുന്ന പുളിമുട്ടാണു സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്.
അപകടം നിറഞ്ഞ മേഖലയാണെങ്കിലും നിയന്ത്രിക്കാന്‍ ആരെയും നിയോഗിച്ചിട്ടുമില്ല. അവധി ദിവസങ്ങളില്‍ മാവിലാക്കടപ്പുറം ഒരിയര റോഡ് ഗതാഗത കുരുക്ക് അനുഭവപ്പെടാറുണ്ട്. പലപ്പോഴും കിലോമീറ്ററുകള്‍ അകലെയുള്ള ചന്തേര പൊലിസ് സ്റ്റേഷനില്‍ നിന്നു പൊലിസുകാരെത്തിയാണ് വാഹനങ്ങള്‍ നിയന്ത്രിക്കുന്നത്.
ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കു വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം പോലുമില്ല. ഗ്രാമപഞ്ചായത്തില്‍ പരാതിപ്പെട്ടാല്‍ കേന്ദ്ര പരിസ്ഥിതി വനം വകുപ്പിന്റെ തീരദേശ സംരക്ഷണ നിയമം തടസമാണെന്ന വാദമാണ് അധികൃതര്‍ ഉന്നയിക്കുന്നത്.
വലിയപറമ്പിന്റെ വിനോദ സണ്ടഞ്ചാരമേഖല ഉയര്‍ത്തിക്കൊണ്ടുവരാന്‍ വര്‍ഷങ്ങളായി പല പണ്ടരിശോധനകള് നടക്കുന്നുവെന്നണ്ടല്ലാതെ മറിച്ചൊന്നും നടക്കാറില്ല. വലിയപറമ്പിലെ പ്രകൃതി സണ്ടൗണ്ടന്ദര്യം മുന്‍ നിര്‍ത്തി വിനോദ സഞ്ചാര മേഖലയില്‍ വികസനം എത്തിച്ചാല്‍ നികുതി വരുമാനത്തില്‍ ഏറെ പിന്നോക്കം നില്ക്കുന്ന വലിയപറമ്പ പഞ്ചായത്തിനു നികുതി വരുമാനത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."