സി.പി.എം പ്രവര്‍ത്തകന്റെ കൊലക്കേസിലെ പ്രതിയുടെ വിവാഹത്തില്‍ മന്ത്രി; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
നീലേശ്വരം: സി.പി.എം പ്രവര്‍ത്തകന്റെ കൊലക്കേസിലെ പ്രതിയുടെ വിവാഹത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരന് പങ്കെടുത്തതിനെതിരേ വിമര്‍ശനവുമായി സി.പി.എം സൈബര്‍ പോരാളികള്‍ രംഗത്ത്. ഉദുമയിലെ സി.പി.എം പ്രവര്‍ത്തകനായിരുന്ന ബാലകൃഷ്ണന് കൊലക്കേസിലെ ഏഴാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷിബു കവങ്ങാനത്തിന്റെ വിവാഹത്തില്‍ മന്ത്രി പങ്കെടുത്തതാണു സി.പി.എം സൈബര്‍ പോരാളികളെ ചൊടിപ്പിച്ചത്.
'നിങ്ങളെ പാര്‍ട്ടിയുടെ വോട്ടു കൊണ്ടല്ല കാഞ്ഞങ്ങാട് ജയിച്ചതെന്നു ബഹു.ചന്ദ്രശേഖരന് ഓര്‍ക്കണം. ഇല്ലെങ്കില്‍ ജനങ്ങള്‍ ഓര്മിപ്പിക്കുമെന്നാണു പോസ്റ്റുകളിലുള്ളത്. കൈ തല്ലിയൊടിച്ചതിന്റെ തൊട്ടടുത്ത ദിവസം സംഘികളുടെ പരിപാടിയില്‍ പങ്കെടുത്ത് അനുഗ്രഹിച്ച മന്ത്രിയില്‍ നിന്നു കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന പരിഹാസവും പോസ്റ്റുകളിലുണ്ട്.
വധൂവരന്മാരോടൊപ്പം മന്ത്രി നില്ക്കുന്ന ചിത്രവും സി.പി.എം അനുകൂല സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സി.പി.എം ജില്ലാ നേതൃത്വത്തിനും മന്ത്രി വിവാഹത്തില്‍ പങ്കെടുത്തതില്‍ അതൃപ്തിയുണ്ടെന്നാണു സൂചന.
ഇതോടെ ജില്ലയിലെ സി.പി.എം-സി.പി.ഐ പോര് സജീവമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."