HOME
DETAILS
MAL
ചമ്രവട്ടം ജലസംഭരണിയുടെ ചോര്‍ച്ച: പ്രശ്നപരിഹാര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
backup
September 09 2017 | 06:09 AM
പൊന്നാനി: ചമ്രവട്ടം റെഗുലേറ്ററിന്റെ ചോര്‍ച്ചയ്ക്കു ചമ്രവട്ടം റെഗുലേറ്റര്‍ ഡിവിഷന് തയാറാക്കിയ പരിഹാര നിര്‍ദേശം സര്‍ക്കാരിനും ഐ.ഡി.ആര്.ബിക്കും സമര്‍പ്പിച്ചു. പദ്ധതിയുടെ ചോര്‍ച്ചയുമായി ബന്ധപ്പെട്ടു ഡല്‍ഹി ഐ.ഐ.ടി നടത്തിയ പഠന റിപ്പോര്‍ട്ട് രണ്ടു മാസം മുന്‍പു റെഗുലേറ്റര്‍ ഡിവിഷനു സമര്‍പ്പിച്ചിരുന്നു.
ഒരു കിലോമീറ്റര്‍ നീളവും 70 ഷട്ടറുകളുമുള്ള റെഗുലേറ്ററിന്റെ മധ്യഭാഗത്തെ 20 ഷട്ടറുകള്‍ക്കടിയിലൂടെയാണ് ചോര്‍ച്ചയുള്ളതായി കണ്ടെത്തിയിരുന്നത്. ഇതനുസരിച്ച് ഇപ്പോഴുള്ള മൂന്നര മുതല്‍ ഏഴു മീറ്റര്‍വരെയുള്ള പൈലിങ്ങിനോടു ചേര്‍ന്നു 11.2 മീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തി ഷീറ്റുകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. ഇതിനു 51 കോടി രൂപയോളം ചെലവുവരും. 10 കോടി രൂപ സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."