വിദ്യാര്‍ഥിയുടെ കൊലപാതകം: സ്കൂളിനെതിരെ നടപടി വേണമെന്ന് രക്ഷിതാക്കള്‍
ഗുരുഗ്രാം: ഗുരുഗ്രാമില്‍ രണ്ടാം വയസ്സ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സ്കൂള്‍ അധികൃതരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സ്കൂളിന് പുറത്ത് രക്ഷിതാക്കള്‍ തടിച്ചു കൂടിയിരിക്കുകയാണ്.
രക്ഷിതാക്കള്‍ക്കു പോലിും സ്കൂളില്‍ പ്രവേശനമില്ലെന്നിരിക്കെ, എങ്ങനെയാണ് ബസ് ജീവനക്കാരന് കുട്ടികളുടെ ശൗചാലയം ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതെന്ന് ഒരു രക്ഷിതാവ് ചോദിച്ചു. സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെയും ഇന്‍ ചാര്ജിനെതിരേയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് ശൗചാലയത്തിനുള്ളില്‍ കുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടി ചോരയില്‍ കുളിച്ച് ശൗചാലയത്തിനു പുറത്തേക്ക് ഇഴഞ്ഞു വരുന്നത് മറ്റൊരു വിദ്യാര്‍ഥി കാണുകയായിരുന്നു. ഈ കുട്ടിയുടെ നിലവിളികേട്ട് ഓടി എത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതി സ്കൂള്‍ ബസ് ജീവനക്കാനക്കാരനെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഘാംറോജ് സ്വദേശി 42കാരനായ അശോക് കുമാറാണ് അറസ്റ്റിലായത്. സ്കൂളിലെ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
ശൗചാലയത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് കുട്ടി എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലിസിന് നല്കിയ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."