HOME
DETAILS
MAL
ഐക്യദാര്‍ഢ്യ റാലി വിജയിപ്പിക്കുക: എസ്.വൈ.എസ്
backup
September 09 2017 | 06:09 AM
മലപ്പുറം: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തുന്ന ക്രൂരതയില്‍ പ്രതിഷേധിച്ചും റോഹിംഗ്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും നാളെ സുന്നി യുവജന സംഘം കോഴിക്കോട്ട് നടത്തുന്ന റാലി വിജയിപ്പിക്കാന്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ശാഖ-പഞ്ചായത്ത് തലങ്ങളില്‍ ഇന്ന് ഇതുസംബന്ധമായി പ്രചാരണം നടത്താനും റാലിയില്‍ ജില്ലയുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സുന്നി മഹലില്‍ നടന്ന ജില്ലാ ഭാരവാഹികളുടെ യോഗം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."