HOME
DETAILS
MAL
കൊലക്കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും പിഴയും
backup
September 09 2017 | 06:09 AM
മഞ്ചേരി: യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും 25,000 രൂപ പിഴയും മഞ്ചേരി രണ്ടാം അതിവേഗ കോടതി ശിക്ഷവിധിച്ചു. അമ്മിനിക്കാട് അത്തിക്കല്‍ മുള്ളംമട കോളനിയിലെ ചാത്തനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി അമ്മിനിക്കാട് താഴേക്കോട് കുമാരനു (38) കോടതി ശിക്ഷ വിധിച്ചത്.
2014 ഡിസംബര്‍ 28നു പുലര്‍ച്ചെ നാലിനാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ ചാത്തന്റെകൂടെ പോയ വിരോധമാണ് കൊലപാതകത്തിനു കാരണമായിരുന്നത്. കേസില്‍ പിഴയൊടുക്കിയില്ലങ്കില് ആറു മാസംകൂടി തടവനുഭവിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."