ശാന്തകുമാരന്‍ തമ്പി പുരസ്‌കാരം ഡോ. കെ. ശ്രീകുമാറിന്
പാലക്കാട്: പത്താമത് ശാന്തകുമാരന്‍ തമ്പി പുരസ്‌കാരസമര്‍പ്പണം നാളെ നടക്കും. ഉച്ചക്ക് രണ്ടരക്ക് പാലക്കാട് പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ യു.എ ഖാദര്‍ പുരസ്‌കാരം ഡോ. കെ. ശ്രീകുമാറിന് സമ്മാനിക്കും. എഴുത്തുകാരന്‍ പി.കെ പാറക്കടവ് മുഖ്യപ്രഭാഷണം നടത്തും. ശാന്തം മാസിക മുന്‍ മാനേജിങ് എഡിറ്റര്‍ പി.വി മോഹനന്‍ അനുസ്മരണപ്രഭാഷണം ആഷാമേനോന്‍ നിര്‍വഹിക്കും.
യു.കെ കുമാരന്‍ അധ്യക്ഷനാകും. പി.എ വാസുദേവന്‍, ഉദയശങ്കര്‍, രാജേഷ് മേനോന്‍, പത്മദാസ്, ആര്‍. രാധാകൃഷ്ണന്‍, ഫൈസല്‍ അലിമുത്ത് സംബന്ധിക്കും. നാടകപ്രതിഭകളുടെ ജീവിതം പറയുന്ന ഡോ. കെ. ശ്രീകുമാറിന്റെ അരങ്ങ് എന്ന കൃതിക്കാണ് 25000 രൂപയും ശില്‍പവുമടങ്ങുന്ന പുരസ്‌കാരം.
പി.എ വാസുദേവന്‍, ഡോ. കെ.എം ഭരതന്‍, സി. ഗണേഷ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. പത്രപ്രവര്‍ത്തകനായിരുന്ന ഡോ. കെ. ശ്രീകുമാര്‍ ചോറ്റാനിക്കര സ്വദേശിയാണ്. ബാലസാഹിത്യം, ഫോക്‌ലോര്‍, സംസ്‌കാരം മേഖലകളിലായി നൂറിലധികം കൃതികളുടെ കര്‍ത്താവാണ്. മലയാളസംഗീതനാടകത്തെക്കുറിച്ചുള്ള ഗവേഷണഗ്രന്ഥം രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സംഗീതനാടക അക്കാദമി പുര്‍സ്‌കാരം, ചെറുകാട്അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ പൂര്‍ണ പബ്ലിക്കേഷന്‍സില്‍ പബ്ലിക്കേഷന്‍ വിഭാഗത്തില്‍ ജോലിചെയ്യുന്നു. കോഴിക്കോട് ബാലുശ്ശേരിയിലാണ് താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."