HOME
DETAILS
MAL
റഗുലേറ്റര്‍ പുനരുദ്ധാരണം: ഉദ്ഘാടനം മന്ത്രി മാത്യു തോമസ് നിര്‍വഹിക്കും
backup
September 09 2017 | 06:09 AM
ചിറ്റൂര്‍: പുഴക്ക് കുറുകെയുള്ള മൂലത്തറ റഗുലേറ്ററിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം ഈ മാസം 11ന് ഉച്ചയ്ക്ക് 12ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കും. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം ലഭിക്കുന്ന ജലം ഇടതു-വലതു കനാലുകളിലേയ്ക്കും പുഴയിലേക്കും ക്രമീകരിക്കുന്നതിനായാണ് 1963ല്‍ റഗുലേറ്റര്‍ നിര്‍മിച്ചത്.
ഡാം നവീകരണ-പുനരുദ്ധാരണ പദ്ധതിയില്‍ (ഡി.ആര്‍.ഐ.പി) ഉള്‍പ്പെടുത്തിയാണ് റഗുലേറ്റര്‍ നവീകരിക്കുന്നത്. കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷനാകും. പി.കെ ബിജു എം.പി, കെ. ബാബു എം.എല്‍.എ മുഖ്യാതിഥികളാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."