മാതാപിതാക്കളുടെ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ അധ്യാപകര്‍ക്ക് കഴിയണമെന്ന് മന്ത്രി രവീന്ദ്രനാഥ്
തൃശൂര്‍: വലിയ പ്രതീക്ഷയോടെയാണ് മാതാപിതാക്കള്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് അയയ്ക്കുന്നതെന്നും ആ പ്രതീക്ഷ നിലനിര്‍ത്താന്‍ അധ്യാപകര്‍ക്ക് കഴിയണമെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തൃശൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പണ്ടുമുതലേ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് വിടേണ്ടതായിരുന്നുവെന്ന് മാതാപിതാക്കള്‍ക്ക് തോന്നുംവിധമാകണം പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍.
പൊതുവിദ്യാഭ്യാസം ക്ഷയിച്ചു തുടങ്ങിയതു മുതല്‍ കേരളത്തിലുണ്ടായ സാംസ്കാരിക മാറ്റം പറയാനാവില്ലെന്നും ഇനിയൊരു തിരിച്ചുപോക്കുണ്ടായാല് നമ്മുടെ പൊതുവിദ്യാഭ്യാസം തകര്‍ന്നടിയുമെന്നും മന്ത്രി പറഞ്ഞു. ക്ലാസ് സമയങ്ങളില്‍ അധ്യാപകര്‍ മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തൃശൂര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.സുമതി നിര്‍ദേശിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ കെ.ജെ മോഹനന്, എന്‍.ആര് മല്ലിക, എച്ച്.എസ്.ഇ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ.പി.പി പ്രകാശന്, സീതാറാണി, ഡോ.എം.കെ ലോഹിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ-സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."