സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോറം ദീര്‍ഘിപ്പിക്കുമെന്ന്
പുതുക്കാട്: റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഗേറ്റ് ഒഴിവാക്കി സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റഫോറം ദീര്‍ഘിപ്പിക്കുന്നത് പരിഗണിക്കുമെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം അഡിഷണല്‍ മാനേജര്‍ കെ.എസ് ജെയിന് പറഞ്ഞു. സ്റ്റേഷനില്‍ കുടുംബശ്രീ കാറ്ററിങ് യൂണിറ്റ് ആരംഭിക്കുന്നതിനെ കുറിച്ച് പഠിക്കുമെന്നും അറിയിച്ചു. പുതുക്കാട് റെയില്‍വേ സ്റ്റേഷന് പരിശോധനക്കെത്തിയ ജെയിന്, പാസ്സഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികളായ അരുണ്‍ ലോഹിതാക്ഷന്, വിജയകുമാര്‍ പുതുക്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ നല്കിയ സ്വീകരണത്തിലാണ് ഈ വിവരങ്ങള്‍ അറിയിച്ചത്. തൃശൂര്‍ ട്രാഫിക് ഇന്‍സ്പെക്ടര്‍ റഹിം, കാറ്ററിങ് ഇന്‍സ്പെക്ടര്‍ ജോബി, പുതുക്കാട് സ്റ്റേഷന് സൂപ്രണ്ട് വി.സി രവി എന്നിവരും ജെയിനോടൊപ്പം ഉണ്ടായിരുന്നു. സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രെയിന്‍ പാസ്സഞ്ചേര്‍സ് അസോസിയേഷന് നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."