സാംസ്കാരിക ഘോഷയാത്രയോടെ നെയ്യാര്‍ഡാമിലെ ഓണാഘോഷം സമാപിച്ചു
കാട്ടാക്കട: കനത്ത മഴയുടെ സാന്നിധ്യത്തില്‍ നടന്ന നെയ്യാര്‍ ഡാമിലെ സാംസ്ക്കാരിക ഘോഷയാത്ര കൗതുകം പകര്‍ന്നു.
കുടിവെള്ളത്തിന്റെ സന്ദേശവും ജൈവകൃഷിയുടെ പ്രാധാന്യവുമൊക്കെയുള്ള നിശ്ചലദൃശ്യങ്ങളുമായിട്ടാണ് ഓണം സാംസ്കാരിക ഘോഷയാത്ര നടന്നത്. വിദേശികളും പങ്കെടുത്ത ഘോഷയാത്രയോടെ ഡാമിലെ ഓണാഘോഷത്തിന് സമാപ്തിയായി.
മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കള്ളിക്കാട് ഘോഷയാത്രയ്ക്ക് പതാകവീശിയത്.പഞ്ചായത്ത് പ്രസിഡന്റ് സാനുമതി അധ്യക്ഷയായി. സി.കെ.ഹരീന്ദ്രന്‍ എം.എല്‍ എ. ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തു.
പഞ്ചവാദ്യമുള്പ്പെടെയുള്ള മേളങ്ങളുടെ അകമ്പടിയോടെ, നിശ്ചലദൃശ്യങ്ങളും മുത്തുക്കുടകള്‍ ഏന്തിയ സ്ത്രീകളും ഘോഷയാത്രയില്‍ അണിനിരന്നു.
സ്കൂളുകള്‍ തുറന്ന ജയില്‍, ക്ലബുകള്‍ , സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ, ശിവാനന്ദാശ്രമം, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവര്‍ വിവിധ തരം നാടന്കലാരൂപങ്ങളുമായി ഘോഷയാത്രയില്‍ അണിചേര്‍ന്നു.
സമ്മേളനം സി.കെ.ഹരീന്ദ്രന്‍ എം.എല്‍എ. ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."