കായികാധ്യാപകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു: സമരം പിന്‍വലിച്ചേക്കും
തിരുവനന്തപുരം: കായികാധ്യാപകരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചു.
പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി മോഹന്‍കുമാര്‍ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ആറുമാസത്തിനകം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ധാരണയായി.
ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ അധ്യാപകര്‍ നടത്തിവന്ന സമരം പിന്‍വലിച്ചേക്കും.
ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഈ മാസം 12ന് നടക്കുന്ന കായികാധ്യാപകരുടെ സംയുക്ത യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും സംയുക്ത സമരസമിതി സെക്രട്ടറി ടി.ഷാജു പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കായികാധ്യാപകരെ നിയമിക്കുക, ഹൈസ്‌കൂള്‍തല കായികാധ്യാപകര്‍ക്ക് തുല്യവേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
അധ്യാപകര്‍ സമരത്തിലായതോടെ സംസ്ഥാനത്തുടനീളം നടക്കേണ്ട സബ് ജില്ലാ സ്‌കൂള്‍ കായിക മേളകള്‍ നിലച്ചിരുന്നു. സമരം പിന്‍വലിക്കുന്നതോടെ രാജിവച്ച ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍ കായിക മേളകള്‍ നടത്താന്‍ മുന്നിട്ടിറങ്ങും.
ദേശീയ സ്‌കൂള്‍ കായികമേള ഇത്തവണ നേരത്തെ നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് കായികാധ്യാപകരുടെ സമരമുണ്ടായത്.
സമരസമിതി നേതാക്കളായ ടി. ഷാജു, കെ.എം ബലാല്‍, എം. സുനില്‍ കുമാര്‍, സജാദ് സാഹിര്‍, ജോണ്‍സണ്‍, ഫാറൂഖ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."