ഏകദിന സെമിനാര്‍ ഇന്ന്
കൊല്ലം: ശരീഅത്തിന്റെ പ്രായോഗിക സൗന്ദര്യത്തെക്കുറിച്ച് സമൂഹത്തിന് അവബോധം നല്‍കാനും ജീര്‍ണതകള്‍ അവസാനിപ്പിക്കുവാനും ഇസ്‌ലാമിക സമൂഹത്തിന്റെ അടിത്തറയായ മഹല്ല് ജമാഅത്തുകളെ സജ്ജമാക്കുവാന്‍ ഉപകരിക്കുന്ന ഏകദിന സെമിനാര്‍ ഇന്ന് രാവിലെ 10 മുതല്‍ കൊല്ലം കെ.എസ്.ആര്‍.ടി.സി മസ്ജിദ് അങ്കണത്തില്‍ നടക്കും.
മുത്തലാഖും സുപ്രിംകോടതി വിധിയും, ഇസ്‌ലാമിക ശരീഅത്തും ഇന്ത്യന്‍ ഭരണഘടനയും, 'ത്വലാഖ്, ഫസ്ഖ്, ഖുല്‍അ്,ഈലാഅ്' എന്നീ വിഷയങ്ങളില്‍ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ അടിസ്ഥാന പ്രമാണങ്ങളില്‍ അധിഷ്ഠിതമായി പ്രമുഖ പണ്ഡിതന്മാരും നിയമജ്ഞന്മാരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സെമിനാര്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലിന് പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."