'സംഘ്പരിവാര്‍ ഫാസിസം രാജ്യത്തിന്റെ ക്രമസമാധനം തകര്‍ക്കും'
കരുനാഗപ്പളളി: ബംഗളൂരുവില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ പ്രതികരണവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി.
സംഘ്പരിവാര്‍ ഫാസിസം രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഗാന്ധി മുതല്‍ ഗൗരി ലങ്കേഷ് വരെ സംഘപരിവാര്‍ ഫാസിസത്തിന്റെ ഇരകളാണ്.
രാജ്യത്ത് ദലിത്, മുസ്‌ലിം വേട്ട സംഘപരിവാറിന്റെ നേതൃത്വത്തില്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന അവസരത്തില്‍ രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ജനാധിപത്യ വിശ്വാസികളായ ഇന്ത്യക്കാര്‍ അതിശക്തമായ പ്രതിഷേധവുമായി രംഗത്തു വരണമെന്നും അഭിപ്രായം പറയുന്നവരെയും പ്രതിഷേധിക്കുന്നവരെയും ഇല്ലാതാക്കാനുളള സംഘപരിവാര്‍ ഫാസിസത്തിന് അവസാനം കുറിക്കുവാന്‍ വിവിധ മതേതരത്വ രാഷ്ട്രീയകക്ഷികള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചെന്നും പ്രതികരണവേദി പ്രവര്‍ത്തകര്‍ പറഞ്ഞു.
കരുനാഗപ്പളളി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പ്രതികരണവേദി ചെയര്‍മാന്‍ ജി. മഞ്ജുകുട്ടന്‍ അധ്യക്ഷനായി.
നഗരസഭാ കൗണ്‍സിലര്‍ ശക്തികുമാര്‍, കെ.ഡി.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ബോബന്‍ ജി. നാഥ്, നോവലിസ്റ്റ് സുല്‍ത്താന്‍ അനുജിത്ത്, ആര്‍.എസ്.പി നേതാവ് സിദ്ദിഖ് മംഗലശ്ശേരി അഡ്വ.രാജേഷ്‌കുമാര്‍, ദിനേഷ്‌ലാല്‍, സുബാഷ് ബോസ്, മുരളീധരന്‍, സുമന്‍ജിത്ത്മിഷ, അസ്‌ലം ആദിനാട്, സൂരജ് കുറുങ്ങപ്പളളി, ഷാമോന്‍, പ്രിയദര്‍ശന്‍, അജ്മല്‍, ആദില്‍ തുടങ്ങിയവര്‍ പ്രതിഷേധ കൂട്ടായ്മയില്‍ അണിചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."