ലോട്ടറി തട്ടിപ്പില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കൊല്ലം: കേരള സ്റ്റേറ്റ് ലോട്ടറി ടിക്കറ്റ് തിരുത്തി സമ്മാനാര്‍ഹമായ ടിക്കറ്റാക്കി സമ്മാനം തട്ടുന്ന സംഘത്തിലെ രണ്ട് പേര്‍ ഈസ്റ്റ് പൊലിസിന്റെ പിടിയിലായി. കൊല്ലം മുണ്ടക്കല്‍ വില്ലേജില്‍ കൊല്ലൂര്‍വിള നഗര്‍ 44ല്‍ കൊടിയില്‍ തെക്കതില്‍ വീട്ടില്‍ അന്‍സാര്‍ (45), കൊല്ലം വടക്കേവിള വില്ലേജില്‍ കര്‍പ്പൂരം ചേരിയില്‍ നാഷണല്‍ നഗര്‍ 61 വയലില്‍ തോപ്പില്‍ വീട്ടില്‍ ഷാജഹാന്‍(47) എന്നിവരാണ് പിടിയിലായത്.
സമ്മാനാര്‍ഹമായ 1000, 500 രൂപ ടിക്കറ്റുകളുടെ അവസാന തമ്പരുകള്‍ തിരുത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. അതിവിദഗ്ദമായി ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ ടിക്കറ്റുകള്‍ തിരുത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ചെറുകിട കച്ചവടക്കാരില്‍ നിന്നു ഇത്തരത്തിലുള്ള ടിക്കറ്റുകള്‍ എളുപ്പം മാറിയെടുക്കാമെന്നുള്ളതാണ് തട്ടിപ്പ് വ്യാപകമാകാന്‍ കാരണം.
കഴിഞ്ഞ ദിവസം ചിന്നക്കടയിലുള്ള കെ ആന്‍ഡ് കെ എന്ന ലോട്ടറി കടയില്‍ നിന്നു ഇവര്‍ ഇത്തരത്തിലുള്ള ലോട്ടറി ടിക്കറ്റുകള്‍ മാറ്റിയെടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് പോളയത്തോട് സ്വദേശി ഷാജഹാനാണ് ടിക്കറ്റുകള്‍ ഇത്തരത്തില്‍ തിരുത്തി നല്‍കുന്നതെന്ന് അറിയിക്കുകയും തുടര്‍ന്ന് ഷാജഹാനെ പൊലിസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പഴയ ലോട്ടറി ടിക്കറ്റുകളില്‍ നിന്നു അക്കങ്ങള്‍ വെട്ടിയെടുത്തും നമ്പര്‍ തിരുത്തിയുമാണ് ഇയാള്‍ വ്യാജമായി ലോട്ടറികള്‍ ഉണ്ടാക്കിയിരുന്നത്. ചെറുകിട കച്ചവടക്കാരെ ഇത്തരത്തില്‍ പറ്റിക്കുന്ന സംഘങ്ങളെ കുറിച്ച് പൊലിസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
ഇവര്‍ക്കെതിരേ വ്യാപകമായി അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു. കൊല്ലം എ.സി.പി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ സി.ഐ കണ്‍ട്രോള്‍ റൂം അനില്‍കുമാര്‍, കൊല്ലം ഈസ്റ്റ് സി.ഐ മഞ്ജുലാല്‍, എസ്.ഐ.എസ് ജയകൃഷ്ണന്‍, ജൂനിയര്‍ എസ്.ഐ സാജു, എ.എസ്.ഐ സുരേഷ്‌കുമാര്‍, എസ്.സി.പി.ഒ ഓമനക്കുട്ടന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."